ബ്ലാക്ക് ഹെഡ്‌സ് ആണോ പ്രശ്നം? ഇതൊന്ന് പരീക്ഷിച്ചാലോ

പലർക്കും തലവേദനയാകുന്ന ചർമ്മ പ്രശ്നങ്ങളിൽ ഒന്നന്നാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്ക് അടിയുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം ആണ് ബ്ലാക്ക് ഹെഡ്സിനു കാരണം. കൂടുതൽ സെബം ചർമ്മ കോശങ്ങളിൽ ഉണ്ടാവുന്നതിന്റെ ഫലമായാണ് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്. ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. എണ്ണമയമുള്ള ചർമമാണെങ്കിൽ ചർമ കോശങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുകയും ബ്ലാക്ക് ഹെഡ്സ് ഉണ്ടാവുകയും ചെയ്യുന്നു. ബ്ലാക്ക് ഹെഡ്സ് അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ നോക്കാം.

*മുട്ടയുടെ വെള്ള ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീര് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 15 മിനുട്ട് നേരം ഈ പാക്ക് മാറ്റിവയ്ക്കുക. മുഖം ചെറു ചൂട് വെള്ളത്തിൽ നന്നായി കഴുകി ഉണങ്ങിയ ടവൽ കൊണ്ട് വൃത്തിയാക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പാക്ക് തേച്ചുപിടിപ്പിക്കുക. 15 മിനിട്ട് കഴിഞ്ഞു കഴുകിക്കളയുക. നാരങ്ങ മുഖത്തെ എണ്ണമയം കളഞ്ഞു ചർമ്മ സുഷിരങ്ങൾ തുറന്ന് ചർമ്മത്തെ വൃത്തിയുള്ളതും മൃദുവുള്ളതും തിളക്കമാർന്നതും ആക്കും.

*ബ്ലാക്ക് ഹെഡ്സിനു കാരണമാകുന്ന ചർമ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കാൻ നല്ലൊരു ചേരുവയാണ് ബേക്കിംഗ് സോഡ. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അര ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും നന്നായി യോജിപ്പിച്ചു പേസ്റ്റ് ഉണ്ടാക്കി ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാ​ഗത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകിക്കളയുക.

*‌മുൾട്ടാണി മിട്ടി പൊടിച്ചതും ഓറഞ്ചു തൊലിയുടെ പൊടിയും നന്നായി യോജിപ്പിച്ച് മൂക്കത്ത് മൃദുവായി സ്‌ക്രബ് ചെയ്യുക. ഇത് 5 മുതൽ 10 മിനിറ്റ് വരെ ഇട്ടേക്കുക. മൃദുവായി സ്‌ക്രബ് ചെയ്‌ത ശേഷം മുഖം വെള്ളത്തിൽ കഴുകുക. ഓറഞ്ച് തൊലിയിൽ വിറ്റാമിൻ സിയും സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുകയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും കറുത്ത പാടുകൾ കുറയ്ക്കുകയും ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

ഭിന്നശേഷിക്കാരനോട് ക്രൂരത; ഉദ്ഘാടനം ചെയ്യാനിരുന്ന തട്ടുകട അടിച്ചു തകര്‍ത്തു

കണ്ണൂര്‍: ഭിന്ന ശേഷിക്കാരന്റെ തട്ടുകട അടിച്ചു തകര്‍ത്തു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം....

15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് ഹാങ്ങർ ഹുക്ക്; 3 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തിരികെ ജീവിതത്തിലേക്ക്

കൊച്ചി: 15 വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ ഹാങ്ങർ ഹുക്ക് എൻഡോസ്കോപ്പി ശസ്ത്രക്രിയയിലൂടെ...

കണ്ണൂരിൽ ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂർ പാനൂരിലാണ് സംഭവം. പാനൂര്‍ കൊല്ലമ്പറ്റ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

കടുത്ത പനിയും ഛർദിയും; കളമശേരിയിൽ 5 വിദ്യാർത്ഥികൾ ചികിത്സയിൽ

കൊച്ചി: കടുത്ത പനിയും ഛർദിയുമായി അഞ്ച് കുട്ടികൾ ചികിത്സ തേടി. എറണാകുളം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!