ചെന്നൈ: മതാചാരങ്ങളെ മാനിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് മദ്രാസ് ഹൈക്കോടതി. നവ വധുവിന്റെ താലിമാല പിടിച്ചെടുത്ത ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്കെതിരെ രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചത്. മാല ഉടൻ തിരിച്ചുകൊടുക്കാനും കോടതി ആവശ്യപ്പെട്ടു.(Religious sentiments must be respected says madras high court)
മാല പിടിച്ചെടുത്ത ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2023ൽ ആണ് സംഭവം. തീർഥാടനത്തിന് ഭർത്താവിനൊപ്പമെത്തിയ ശ്രീലങ്കൻ യുവതിയിൽ നിന്നാണു 88 ഗ്രാം ഭാരമുള്ള സ്വർണ മാല പിടിച്ചത്. കൂടാതെx1 45 ഗ്രാം ഭാരമുള്ള സ്വർണ വളകളും യുവതി ധരിച്ചിരുന്നു.
നവദമ്പതികൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു സാധാരണമാണെന്നു ചൂണ്ടിക്കാട്ടിയ മദ്രാസ് ഹൈക്കോടതി, ചട്ടങ്ങളുടെ പേരിൽ യാത്രക്കാരുടെ അന്തസ്സിനെയും അവകാശങ്ങളെയും അവഹേളിക്കരുതെന്നും ഓർമിപ്പിച്ചു.