web analytics

മുൻ എസ്പി സുജിത് ദാസിനും സംഘത്തിനും ആശ്വാസം; പോലിസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

മലപ്പുറം മുൻ എസ്പി സുജിത് ദാസ് SP Sujit Das ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നത് ഹൈക്കോടതി The High Court തടഞ്ഞു. ആരോപണവിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. കേസിൽ ഹൈക്കോടതി നിർദേശം വരുന്നതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്നാണ് ഉത്തരവ്.

ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു. വീട്ടമ്മയുടെ പരാതിയിൽ 10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനായിരുന്നു മജിസ്ട്രേറ്റിന് കോടതി നൽകിയ നിർദേശം. ഇതേത്തുടർന്നാണ് പോലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.

പരാതിയിൽ കേസെടുക്കാൻ വൈകിയതിനേയും സിംഗിൾ ബെഞ്ച് വിമർശിച്ചിരുന്നു. ആരോപണ വിധേയർക്കെതിരെ കേസടുക്കണമെന്ന റിപ്പോർട്ടും മജിസ്ട്രേറ്റ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.കേസ് നടപടികളെ കുറിച്ച് മജിസ്ട്രേറ്റിൽ നിന്നും റിപ്പോർട്ട് തേടിയത് ശരിയല്ലെന്നും ഇടക്കാല ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും ശരിയല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. കേസ് എടുക്കണമെന്ന വിധി നിയമപരമല്ലെന്നും സുപ്രീം കോടതി വിധികൾക്ക് വിരുദ്ധവുമാണെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം. തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നത് അല്ലെന്ന് ഡിവിഷൻ ബെഞ്ച് കണ്ടെത്തുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി ഉത്തർപ്രദേശ്:...

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ്...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

Related Articles

Popular Categories

spot_imgspot_img