പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകി. എട്ട് ഉദ്യോഗസ്ഥർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്.(Reel shooting in government office)
മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് റീൽസ് ചിത്രീകരിച്ചത്. തീർപ്പാക്കാനുണ്ടായിരുന്ന ഫയൽ ജോലികൾ തീർക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീൽസ് എടുത്തത്. ഇത് സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തു.
ഇതോടെ പലരും ആശംസകളും ഒപ്പം തന്നെ വിമർശനങ്ങളുമായി രംഗത്തെത്തി. ഓഫിസിൽ നിന്നുള്ള റീൽസ് ശ്രദ്ധയിൽപെട്ടതോടെയാണ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
Read Also: കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായെത്തിയ എം.വിൻസെന്റ് എംഎൽഎയെ കയ്യേറ്റം ചെയ്ത് എസ്എഫ്ഐ
Read Also: സൗന്ദര്യമില്ല, സ്ത്രീധനവും കുറവ്; യുവതിയെ അമ്മിക്കുട്ടികൊണ്ട് മർദിച്ച ഭർത്താവിനെതിരെ കേസ്