web analytics

മലയാളിക്കൊപ്പം കഴിയുന്ന ബ്രസീലിയൻ മോഡലിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

ഷൊർണൂർ: വിദേശ വനിതയെ ദുബൈയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സുഹൈൽ ഇഖ്ബാൽ ചൗധരി(30)യാണ് അറസ്റ്റിലായത്.A young man was arrested for sexually assaulting a foreign woman by calling him to his flat in Dubai

ഷെർണൂരിൽ മലയാളി യുവാവിനൊപ്പം കഴിയുന്ന വിദേശ വനിതയെയാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത്. യൻ മോഡ

ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഗോവയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ഇക്കഴിഞ്ഞ മെയ് 12ന് ദുബൈയിൽ വെച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായത്.

ബ്രസീലിയൻ മോഡലായ യുവതിയെ ഗോവയിൽ വച്ചാണ് പ്രതിയുൾപ്പടെ രണ്ട് പേർ പരിചയപ്പെടുന്നത്. യുവതി ദുബൈയിലുണ്ടെന്ന് മനസിലാക്കി പ്രതികൾ ഫ്ലാറ്റിൽ പാർട്ടിക്കു ക്ഷണിച്ചു.

പിന്നീട് പ്രത്യേക പാനീയം നൽകി മയക്കിയ ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. കൊച്ചിയിൽ തിരിച്ചെത്തിയ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പരാതിയുമായി ചേരാനല്ലൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ കൊച്ചി എസിപി അന്വേഷിച്ച കേസ് തുടരന്വേഷണത്തിന് ഷൊർണൂരിലേക്കു കൈമാറി.തുടർന്ന് ഡിവൈഎസ്പി പി.സി.ഹരിദാസൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ചൗധരി പിടിയിലായത്.

ഇയാൾ കേസിലെ രണ്ടാം പ്രതിയാണെന്നും ഒന്നാമനായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. യുവതി കഴിഞ്ഞ രണ്ട് വർഷത്തോളമായി ഷൊർണൂർ സ്വദേശിയായ യുവാവിനൊപ്പമാണ് കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img