web analytics

700 മീറ്റർ ദൂരത്തോളമുള്ള എട്ട് ഡി​ഗ്രി വളവ് നിവർത്തുക പ്രായോ​ഗികമല്ല; കൊല്ലത്ത് പുതിയ റയിൽവെ പാതയും റയിൽവെ സ്റ്റേഷനും നിർമ്മിക്കണമെന്ന് ശുപാർശ

കൊല്ലം: കൊല്ലത്ത് പുതിയ റയിൽവെ പാതയും റയിൽവെ സ്റ്റേഷനും നിർമ്മിക്കണമെന്ന് ശുപാർശ. കൊല്ലം റെയിൽവേ സ്റ്റേഷനിലെ എഞ്ചിനീയറിങ് വിഭാഗമാണ് തിരുവനന്തപുരം ഡിവിഷന് ഇത്തരമൊരു ശുപാർശ നൽകിയിരിക്കുന്നത്. Recommend construction of new railway line and railway station in Kollam

കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള പാതയിലെ 700 മീറ്റർ ദൂരത്തോളമുള്ള എട്ട് ഡി​ഗ്രി വളവ് നിവർത്തുക പ്രായോ​ഗികമല്ലെന്നും അതിനാൽ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക് ബൈപാസ് നിർമിക്കണമെന്നുമാണ് ശുപാർശ. കല്ലുംതാഴത്ത് പുതിയ റയിൽവെ സ്റ്റേഷൻ നിർമ്മിക്കണമെന്നും നിർദ്ദേശമുണ്ട്.

കൊല്ലം ജം​ഗ്ഷൻ റയിൽവെ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരം ഭാ​ഗത്തേക്കുള്ള പാതയിലെ എട്ട് ഡിഗ്രിയുള്ള കൊടും വളവ് വരുന്ന 700 മീറ്റർ ദൂരത്തിൽ വെറും 30 കിലോമീറ്റർ വേഗതയിൽ മാത്രമേ ട്രെയിൻ ഓടിക്കാൻ കഴിയുകയുള്ളൂ. ഇവിടെ നിവർത്തൽ സാദ്ധ്യമല്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ റെയിൽവേ സ്റ്റേഷനും റെയിൽ പാതയും എന്ന നിർദേശം വന്നിരിക്കുന്നത്.

വളവ് നിവർത്തിയെടുക്കാൻ കഴിയാതെ വരുമ്പോൾ അത് വന്ദേഭാരത്, ജനശതാബ്ദി, സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാനുള്ള നീക്കത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ മൂന്നാമതൊരു പാത നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നാണ് കൊല്ലം റെയിൽവേ സ്റ്റേഷനിലെ എഞ്ചിനീയറിങ് വിഭാഗം നൽകിയിരിക്കുന്ന ശുപാർശ.നാഗർകോവിൽ, എറണാകുളം മാതൃകയിൽ ഇരവിപുരത്തുനിന്നു കല്ലുംതാഴത്തേക്ക് ബൈപാസ് നിർമിക്കണമെന്നാണ് ശുപാർശയിലുള്ളത്.

കൊല്ലം ബൈപാസിനോട് (ദേശീയപാത) ചേർന്ന് കല്ലുംതാഴത്ത് റെയിൽവേ സ്റ്റേഷൻ നിർമിച്ചുകൊണ്ട് പുതിയ റെയിൽവേ ലൈൻ സ്ഥാപിക്കണമെന്ന നിർദേശം തിരുവനന്തപുരം ഡിവിഷന്റെ സജീവ പരിഗണനയിലാണ്.

കല്ലുംതാഴം വഴിയാണ് നിലവിൽ എറണാകുളം- തിരുവനന്തപുരം ലൈനും കൊല്ലം- പുനലൂർ- ചെങ്കോട്ട ലൈനും കടന്നുപോകുന്നത്. ഇരവിപുരത്തുനിന്നു കല്ലുംതാഴംവരെ ഏകദേശം ഒമ്പതുകിലോമീറ്റർ ദൂരത്തിൽ റെയിൽവേ ബൈപാസ് നിർമിച്ചാൽ നിർമാണച്ചെലവ് കുറയുമെന്നും എൻജിനിയറിങ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

തിരുവനന്തപുരം ഭാഗത്ത് നിന്ന് വരുന്ന ട്രെയിനുകൾ എസ്എൻ കോളേജ് കഴിഞ്ഞാൽ സ്റ്റേഷൻവരെ എത്താൻ പത്ത് മുതൽ പതിനഞ്ച് മിനിറ്റ് വരെ എടുക്കുന്നുണ്ട്. കൊല്ലം സ്റ്റേഷനിൽനിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ അവസ്ഥയും സമാനമാണ്.

എന്നാൽ, നഗരമദ്ധ്യത്തിലെ ഈ ഭാഗത്ത് നിലവിലെ ലൈനിലെ വളവ് നിവർത്തുക അസാദ്ധ്യമാണ്. ലൈനിന്റെ ഇരുവശവും വീടുകളും വ്യാപാരസ്ഥാപനങ്ങളും റോഡുമാണ്. ഇക്കാര്യം പരിഗണിച്ചാണ് ബൈപാസ് എന്ന നിർദേശം എഞ്ചിനീയറിങ് വിഭാഗം മുന്നോട്ടുവച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇനി സന്ധ്യയും മകളും മാത്രം

ഇനി സന്ധ്യയും മകളും മാത്രം ഇടുക്കി: അടിമാലിയിൽ കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനകത്ത്...

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ

വീട് വൃത്തിയാക്കിയില്ല; ഭർത്താവിൻ്റെ കഴുത്തില്‍ കത്തിക്ക് കുത്തി ഭാര്യ കുടുംബതർക്കത്തിന്റെ പേരിൽ ഭർത്താവിനെ...

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു

പൊന്മുടി സന്ദർശകർക്കായി വീണ്ടും തുറന്നു തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി...

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം

വാഹനങ്ങൾക്ക് ഇനി മുതൽ ഗ്രീൻ ടാക്സ്; മലിനീകരണം കുറയ്ക്കുക ലക്ഷ്യം പരിസ്ഥിതി സംരക്ഷണത്തെയും...

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം

അതിവേഗം ശക്തി പ്രാപിച്ച് മോന്ത; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ...

Related Articles

Popular Categories

spot_imgspot_img