സൂക്ഷിക്കുക ! റെസീപ്റ്റുകളും ബില്ലുകളും ഗുരുതരരോഗം വരുത്തിയേക്കാം

നമ്മൾ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ലുകള്‍ ലഭിയ്ക്കാറുണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോളും അല്ലാതെയുമെല്ലാം പല തരം റെസീപ്റ്റുകളും ബില്ലുകളും കൈയ്യിൽ ലഭിയ്ക്കുന്നു. ഇവയെല്ലാം കമ്പ്യൂട്ടറുകളിലൂടെയാണ് ഇപ്പോള്‍ ലഭിയ്ക്കുന്നത്. പിന്നീട് ഇവയെല്ലാം നാം പോക്കറ്റിലിടും, ഇതല്ലെങ്കില്‍ വാങ്ങുന്ന സാധനങ്ങള്‍ക്കിടയില്‍ തന്നെ ഇടും. Receipts and bills can cause serious illness

പച്ചക്കറികളോ പഴങ്ങളോ വാങ്ങിയാല്‍ ഇത്തരം ബില്ലുകള്‍ ലഭിച്ചാല്‍ നാം ഇത് ചിലപ്പോള്‍ പച്ചക്കറികള്‍ വച്ചിരിയ്ക്കുന്ന സഞ്ചികളില്‍ ഇടുകയാണ് പതിവ്. എന്നാൽഇത് പൊതുവേ നിരുപദ്രവകരമായ ഒന്നാണെന്നാണ് നാം കരുതുന്നത്.

ഇവ ആരോഗ്യത്തിന് തീരെ നല്ലതല്ല എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇവയില്‍ ബിസ്ഫിനോള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. 93 ശതമാനം പേപ്പര്‍ റെസീറ്റുകളും ടോക്‌സിക് സ്വഭാവമുള്ള തെര്‍മല്‍ പേപ്പറുകള്‍ ആണെന്നാണ് റിപ്പോർട്ട്. ചിക്കാഗോ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു ആര്‍ട്ടിക്കിളില്‍ പറയുന്നുണ്ട്.

ബിസ്ഫിനോള്‍ എ അല്ലെങ്കില്‍ ബിസ്ഫിനോള്‍ എസ് എന്നിവയാണ് അടങ്ങിയിരിക്കുന്നത്. പേപ്പര്‍ തൊ്ട്ടാല്‍ തന്നെ നമ്മുടെ ശരീരത്തിന് ഇവ ആഗിരണം ചെയ്യാന്‍ സാധിയ്ക്കുമെന്നതാണ് അപകടമാകുന്നതും.

ഈ പേപ്പറുകള്‍ മഷിയില്ലാതെ തന്നെയാണ് പ്രിന്റിംഗ് സാധിയ്ക്കുന്നവയാണ്. ഇത്തരം പേപ്പറുകളില്‍ അടങ്ങുന്ന ഡൈകളും കെമിക്കലുകളുമാണ് ഇതിനായി സഹായിക്കുന്നത്.

ഇവ മെഷീനിലെ ചൂടില്‍ പ്രിന്റ് പോലെ തെളിഞ്ഞ് വരികയാണ് ചെയ്യുന്നത്. ഇത്തരം പേപ്പറുകള്‍ തൊട്ടാന്‍ തന്നെ നമുക്ക് തിരിച്ചറിയാം. ഇവയുടെ പ്രതലം മെഴുക് പുരട്ടിയത് പോലെ മിനുസമുള്ളതായിരിയ്ക്കും. നാം ഇവയില്‍ നഖം കൊണ്ടോ മറ്റോ ചുരണ്ടിയാല്‍ നിറം മാറുകയും ചെയ്യും.

ഇവ നാം കയ്യില്‍ എടുക്കുമ്പോള്‍ തന്നെ ഇതിലെ ഈ രാസവസ്തു ചര്‍മത്തിലൂടെ തന്നെ ശരീരത്തിന് അകത്ത് എത്തുന്നുണ്ട്. ഇവ രക്തത്തില്‍ കലരുന്നു. ഇവ ഏറെ ദോഷകരമായ ഒന്നാണെന്നാണ് റിപ്പോർട്ട്. ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ക്യാന്‍സറുകളും വരുത്താന്‍ ഇവ കാരണമാകുന്നുണ്ട്. ഇവ കൈ കൊണ്ട് തൊട്ടാല്‍ തന്നെ പെട്ടെന്ന് തന്നെ കൈ കഴുകണം.

ഇവ പാന്‍ക്രിയാസിന് കേടാണ്. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍, പ്രമേഹം, ഒവേറിയന്‍ ക്യാന്‍സര്‍, തൈറോയ്ഡ് ക്യാന്‍സര്‍ എന്നിവയ്ക്കും ഈ രാസവസ്തു പ്രധാന കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നതിനാല്‍ ഇത് പ്രത്യുല്‍പാദനപരമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഇവ തൊട്ടാല്‍ ഉടന്‍ നാം കൈ കഴുകുക. ഇവ പോക്കറ്റിലോ പച്ചക്കറികള്‍ക്കിടയിലോ വയ്ക്കരുത്. നാം ഇവയെടുത്ത് കൈ കഴുകാതെ എന്തെങ്കിലും കഴിച്ചാൽ ഇവ ഉള്ളിലെത്തും. ഇവ എടുത്താല്‍ സോപ്പുപയോഗിച്ച് നല്ലതുപോലെ കൈ കഴുകണം. അത്യാവശ്യമില്ലെങ്കില്‍ ഇത്തരം ബില്ലുകള്‍ വാങ്ങാതിരിയ്ക്കുന്നതാണ് ബുദ്ധി.

ഇവ പരിസ്ഥിതിയ്ക്ക് ദോഷകരവുമാണ്. ഇവ റീസൈക്കിള്‍ ചെയ്യുമ്പോള്‍ ഇവയിലെ കെമിക്കലുകള്‍ മറ്റ് സുരക്ഷിതമായ റീസൈക്കിള്‍ ചെയ്യപ്പെടുന്ന വസ്തുക്കളില്‍ കൂടി പിടിയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ ലോകത്ത് പലയിടത്തും ഇത്തരം റെസീപ്റ്റുകള്‍ മാത്രമായ റീസൈക്കിള്‍ ചെയ്യുന്ന സൗകര്യങ്ങളും അത് ഏറ്റെടുത്ത് ചെയ്യുന്ന കമ്പനികളും ഉണ്ട്.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

നടി ഹണി റോസിൻ്റെ പരാതി; കേസെടുക്കാൻ വകുപ്പുകളില്ലെന്ന് പോലീസ്; കോടതി വഴി പരാതി നൽകണമെന്ന്

സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന നടി ഹണി റോസിൻ്റെ...

അപകടത്തിൽ പെട്ട ബൈക്ക് കത്തി; കോട്ടയം വൈക്കത്ത് യുവാവിന് ദാരുണാന്ത്യം

വൈക്കത്ത് ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. വൈക്കം...

12 വർഷത്തെ തിരച്ചിൽ, 45-ഓളം യു.എ.പിഎ കേസുകളിലെ പ്രതി; ഒടുവിൽ മാവോവാദി നേതാവ് സന്തോഷ് പിടിയിൽ

കൊച്ചി: മാവോവാദി നേതാവ് സന്തോഷ് അറസ്റ്റിൽ. തമിഴ്നാട്ടിലെ ഹോസൂരിൽ നിന്നാണ് ഇയാളെ...

ലണ്ടനിൽ നിന്നും ജർമനിയിലേക്കും ഫ്രാൻസിലേക്കും ഇനി ട്രെയിനിൽ സഞ്ചരിക്കാം ! വരുന്നത് വമ്പൻ പദ്ധതി:

ലണ്ടൻ സെന്റ് പാൻക്രാസ് റയിൽവേ സ്റ്റേഷനിൽ നിന്നും ഫ്രാൻസിലേക്കും, ജർമനിയിലേക്കും നേരിട്ട്...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് അപകടം, ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു; ഒരു മരണം

കോട്ടയം: വൈക്കത്ത് ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. മുത്തേടത്തുകാവ് റോഡിലാണ്...

Related Articles

Popular Categories

spot_imgspot_img