ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഉടൻ ഉറക്കം വരുന്നവരാണ് മിക്കവരും. ജോലി സ്ഥലങ്ങളിൽ ഇങ്ങനെ ഉറക്കം വരുന്നത് വലിയ പ്രശ്നം ആണ്. ഉച്ചഭക്ഷണത്തിനു ശേഷം ഉറക്കം വരുന്നതിനു പല കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം
ഭക്ഷണങ്ങള്‍
*ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ ഉറക്കത്തിനു കാരണമായേക്കാം. ഉയര്‍ന്ന അളവില്‍ കൊഴുപ്പടങ്ങിയ ഭക്ഷണം ഇവ ദഹിക്കാനും പ്രയാസമാണ്, കാര്‍ബോഹൈഡ്രേറ്റ് കാര്യമായ അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍, മെലട്ടോണിൻ കൂടുതലായി അടങ്ങിയ നട്ട്സ് ( വാള്‍നട്ട്സ്, പിസ്ത) എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം തന്നെ ഉറക്കത്തിനു കാരണമാകുന്നു.
*അതേസമയം ഇവ കഴിച്ചത് മൂലം എല്ലാവരിലും ഉറക്കം അനുഭവപ്പെടണം എന്നുമില്ല. വ്യക്തികളുടെ ആരോഗ്യം സംബന്ധിച്ച പല ഘടകങ്ങളും ഇതില്‍ സ്വാധീനം ചെലുത്താറുണ്ട്.
മറ്റ് ഘടകങ്ങള്‍
*’സിര്‍ക്കാഡിയൻ റിഥം’ അഥവാ ശരീരത്തിന്‍റെ ജൈവക്ലോക്ക് (ഉറക്കം, ഉണര്‍ച്ച, ഭക്ഷണസമയം എന്നിങ്ങനെയുള്ള ശീലങ്ങളെ അടിസ്ഥാനപ്പെടുത്തി ശരീരം സെറ്റ് ചെയ്യുന്ന ക്ലോക്ക് എന്ന് പറയാം) അനുസരിച്ചും ഇങ്ങനെ സംഭവിക്കാം. അതിനാൽ ഈ ശീലം മാറ്റുന്നതാണ് നല്ലത്.
*രാത്രിയില്‍ നല്ലതുപോലെ ഉറങ്ങിയില്ലെങ്കിലും ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരാം. ‘ഇൻസോമ്നിയ’, ‘ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്‍നിയ’ എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ മൂലം ഉറക്കമില്ലായ്മ നേരിടുന്നവരിലും ഇത് കാണാം.
*മറ്റ് ചില ആരോഗ്യപ്രശ്നങ്ങളുടെ ഭാഗമായും ഇങ്ങനെ ഭക്ഷണശേഷം ഉറക്കം വരാം. പ്രമേഹം, അനീമിയ (വിളര്‍ച്ച), ഹൈപ്പോതൈറോയിഡിസം, ബിപി കുറയുന്നത്, ചില മരുന്നുകള്‍ എല്ലാം ഇതിലുള്‍പ്പെടും.
ഉച്ചയുറക്കം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി
*ബാലൻസ്ഡ് ആയ ഭക്ഷം കഴിക്കുന്നത് ഉച്ചയുറക്കം അനുഭവപ്പെടുന്നതൊഴിവാക്കാൻ സഹായകരമാണ്. വൈവിധ്യമുള്ള പോഷകങ്ങളാണ് ഉച്ച ഭക്ഷണത്തിനൊപ്പം കരുതേണ്ടത്. പൊടിക്കാത്ത ധാന്യങ്ങള്‍ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങളോ ബ്രൗണ്‍ റൈസോ പോലുള്ള ‘കോംപ്ലക്സ് കാര്‍ബ്, ചിക്കൻ- പരിപ്പ്- പയര്‍വര്‍ഗങ്ങള്‍ പോലുള്ള ലീൻ പ്രോട്ടീൻ, ഹെല്‍ത്തി ഫാറ്റിന്‍റെ സ്രോതസായ അവോക്കാഡോ, നട്ട്സ്, ഒലിവ് ഓയില്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പോഷകങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.
*നന്നായി വെള്ളം കുടിക്കുന്നതും, അമിതമായി കഴിക്കാതിരിക്കുന്നതും, കഴിക്കുന്നത് നല്ലതുപോലെ ചവച്ചരച്ച് – പതിയെ കഴിക്കുന്നതുമെല്ലാം ഭക്ഷണശേഷം ഉറക്കം വരുന്നതൊഴിവാക്കാൻ നല്ലതാണ്. ഭക്ഷണശേഷം ചെറിയൊരു നടത്തം നടക്കുന്നതും ഉറക്കം വരുന്നതൊഴിവാക്കാൻ സഹായിക്കുന്നു.
Read Also: ഷവർ വേണ്ട : ബക്കറ്റ് മതി ; ഗുണങ്ങൾ അനവധി