ചിലരെ എവിടെ ഇരുന്നാലും കൊതുക് തിരഞ്ഞ്‌പിടിച്ച് കടിക്കാറുണ്ട്. എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്നറിയാമോ ? ഒരാളെ മാത്രം കൊതുക് കടിക്കുന്നതിന് പല കാരണങ്ങളുണ്ടെന്നാണ് പറയുന്നത്. കൊതുകുകളെ ആകര്‍ഷിക്കുന്ന ഒന്നാണ് ഗന്ധം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവും കൊതുകുകളെ ആകർഷിക്കുന്നു.
രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കില്‍ കൊതുകുകള്‍ ആകര്‍ഷിക്കപ്പെടാനുള്ള സാധ്യത എ, ബി അല്ലെങ്കില്‍ എബി ഗ്രൂപ്പില്‍ ഉള്ളവരെക്കാള്‍ അധികമായിരിക്കും എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഇരുണ്ട വസ്ത്രം ധരിക്കുകയാണെങ്കില്‍ കൊതുകിനെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് കാരണമാകും. ചുവപ്പ്, കറുപ്പ്, നേവി ബ്ലൂ തുടങ്ങിയ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കില്‍ കൊതുക് നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. കൊതുകില്‍ നിന്ന് രക്ഷപ്പെടനായി ഫുള്‍സ്ലീവ് ആയിട്ടുള്ള വസ്ത്രം ധരിക്കന്നതിനൊപ്പം ഇളം നിറത്തിലുള്ള വസ്ത്രം ധരിച്ചാലും മതി. ഇറുകിയ വസ്ത്രവും ഒഴിവാക്കുക. അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാലും കൊതുകുകടി ഒഴിവാക്കാം.
മലേറിയ അണുക്കളുടെ വാഹകരായ കൊതുകുകള്‍ ആര്‍ഷിക്കപ്പെടുന്നതിനുള്ള അപകടസാധ്യത ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടിയായിരിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭാവസ്ഥയില്‍, മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്‍പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നു. ചര്‍മ്മത്തിലെ ബാക്ടീരിയകള്‍ പുറപ്പെടുവിക്കുന്ന ഗന്ധം കൊതുകുകളെ ആകര്‍ഷിച്ചേക്കാമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.