News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

കിടിലൻ ഫീച്ചറുകളുമായി റിയൽമി സി51 ഇന്ത്യയിൽ വരവറിയിച്ചു

കിടിലൻ ഫീച്ചറുകളുമായി റിയൽമി സി51 ഇന്ത്യയിൽ വരവറിയിച്ചു
September 7, 2023

നിത്യജീവിതത്തിൽ സ്മാർട്ട് ഫോണുകൾക്ക് ഏറെ പ്രാധാന്യമുണ്ട് . പുത്തൻ സ്മാർട്ഫോണുകൾ വിപണിയിൽ ഇന്ന് സജ്ജീവവുമാണ് , ഇപ്പോഴിതാ ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി പുതിയ റിയൽമി സി51 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായാണ് ഫോൺ എത്തുന്നത്.

രണ്ട് കളർ വേരിയന്റുകളാണ് ഫോണിനുള്ളത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിന് 8,999 രൂപയാണ് വില. മിന്റ് ഗ്രീൻ, കാർബൺ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട്, റിയൽമി, ഓഫ് ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് റിയൽമി സി51 സ്മാർട്ട്ഫോൺ വിൽപ്പനയ്‌ക്കെത്തുന്നത്.

90Hz ഡിസ്‌പ്ലേ, യൂണിസോക് ചിപ്പ്സെറ്റ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 5,000 mAh ബാറ്ററി എന്നിങ്ങനെയുള്ള സവിശേഷതകൾ റിയൽമി സി51 സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ ടി എഡിഷനും ഫോണിലുണ്ട്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി സി51 സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സലാണ് ഈ ഫോണിലെ പ്രൈമറി ക്യാമറ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എട്ട് എംപി സെൽഫി ക്യാമറയുമുണ്ട്. സ്റ്റോറേജ് 2 ടിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം റിയൽമി സി51 ഫോണിലുണ്ട്. ഉപയോഗിക്കാത്ത സ്റ്റോറേജ് റാമാക്കി മാറ്റാൻ സാധിക്കുന്ന വെർച്വൽ റാം ഫീച്ചറും ഫോണിലുണ്ട്. 4 ജിബി വരെ റാം എക്സ്പാൻഡ് ചെയ്യാനുള്ള ഫീച്ചറാണ് നൽകുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡറും ഹെഡ്‌ഫോൺ ജാക്കും റിയൽമി സി51-ൽ ലഭ്യമാണ്. കഴിഞ്ഞ ദിവസം മുതൽ റിയൽമി ഡോട്ട് കോമിൽ നിന്നും അംഗീകൃത റിയൽമി സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാം

ഇനി ആപ്പിള്‍ വേണ്ടെന്ന് റഷ്യ

Related Articles
News4media
  • Technology
  • Top News

സ്വകാര്യതാനയം; മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

News4media
  • Kerala
  • Technology

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോ...

News4media
  • News
  • Technology

വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ്; ഫീസ് 50 ഡോളർ; മാറ്റത്തിനൊരുങ്ങി ഈ രാജ്യം

News4media
  • Technology
  • Top News

രഹസ്യങ്ങൾ ഉൾപ്പെടെ ചോർത്തും സ്മാർട്ട് ഫോണിലെയും, സ്മാർട്ട് വാച്ചിലെയും വോയിസ് അസിസ്റ്റന്റുമാർ; അക്കാ...

News4media
  • India
  • National
  • News
  • Technology

‘രാജ്യത്തുടനീളം 40 ഡാറ്റാ സെ​ന്ററുകൾ തുടങ്ങിക്കഴിഞ്ഞു, ദിവസം 500 സൈറ്റുകളുടെ പണി പുരോഗമിക്കുന്...

News4media
  • Technology

ഇത്രയും വില കുറവിൽ ഒരു സ്മാർട്ട് ഫോൺ സ്വപ്നങ്ങളിൽ മാത്രം : ഐടെൽ ഐടെൽ എ05എസ് വിപണിയിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]