web analytics

തിരക്കിട്ട് നിയമനമില്ല;ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇനി ഒരാൾ പെട്ടെന്ന് വരില്ല; നിലവിലെ ആരോപണത്തില്‍ നിന്നും രഞ്ജിത്ത് പുറത്തുവന്നാല്‍ വീണ്ടും നിയമനം 

മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ച രഞ്ജിത്തിന് പകരക്കാരന്‍ ഉടനില്ല. Re-appointment if Ranjith comes out of the current allegation 

തിരക്കിട്ട് നിയമനത്തിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ ധാരണ. അക്കാദമി വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍ക്കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കും.

2022ല്‍ ബീനാ പോള്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് നടന്‍ പ്രേംകുമാര്‍ വൈസ് ചെയര്‍മാനായത്. സിപിഎം പ്രതിനിധിയായി തന്നെയാണ് പ്രേംകുമാര്‍ അക്കാദമിയില്‍ നിയമിതനായത്. നിലവിലെ ആരോപണത്തില്‍ നിന്നും രഞ്ജിത്ത് പുറത്തുവന്നാല്‍ വീണ്ടും നിയമനം എന്ന സാധ്യത നിലനിര്‍ത്തിയാണ് അക്കാദമിയില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ആരോപണം. വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയ്യില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയെന്നുമാണ് ശ്രീലേഖ മിത്ര ആരോപിച്ചത്. 

കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങിയതായും നടി വ്യക്തമാക്കി. ആരോപണം നിഷേധിക്കുകയാണ് രഞ്ജിത്ത് ചെയ്തത്.

 സര്‍ക്കാരും ആദ്യം രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകിരിച്ചത്. എന്നാല്‍ ഇടതുമുന്നയില്‍ നിന്നടക്കം വലിയ വിമര്‍ശനം വന്നതോടെയാണ് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

Related Articles

Popular Categories

spot_imgspot_img