web analytics

എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസ്; പള്ളി വികാരിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പള്ളി വികാരിയുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. എന്നാൽ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 20 വർഷം കഠിനതടവായി ഹൈക്കോടതി ഇളവ് വരുത്തി. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്ന പേരിൽ ശിക്ഷിച്ച പ്രതിയുടെ സഹോദരനെ ഹൈക്കോടതി വെറുതെ വിട്ടു.

തൃശൂ‍ർ ജില്ലയിലെ പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ഫാ.എഡ്വിൻ ഫിഗരസ് ആണ് പ്രതി. ഇയാൾ എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ 2014–2015 കാലയളവിൽ തുടർച്ചയായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തുടർന്ന് എറണാകുളം പോക്സോ കോടതി ഫാ.ഫിഗരസിനു ജീവപര്യന്തം ശിക്ഷ വിധിച്ചു. കേസെടുത്തതോടെ ഫാ.ഫിഗരസ് ഒളിവില്‍ പോവുകയും പൊലീസ് ലുക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടാൻ ഫാ.എഡ്വിൻ ഫിഗരസിനെ സഹായിച്ചു എന്ന പേരിൽ സഹോദരൻ സിൽവസ്റ്റർ ഫിഗരസിനെയും വിചാരണ കോടതി ശിക്ഷിച്ചിരുന്നു.

എന്നാൽ മറ്റൊരു കാര്യം പറഞ്ഞാണ് ഫാ.ഫിഗരസ് സഹോദരന്റെ കാറുമായി പോയത് എന്നതു വിശ്വസിക്കാതിരിക്കാൻ കാരണമില്ലെന്നു കോടതി അഭിപ്രായപ്പെട്ടു. പ്രതി ഒരു പുരോഹിതൻ ആയതിന്റെ ബഹുമാനം ആ സമൂഹത്തിലുണ്ടെന്നും അതുകൊണ്ടു സഹോദരൻ പറഞ്ഞത് സില്‍വസ്റ്റർ വിശ്വസിച്ചിട്ടുണ്ടാകുമെന്നും പറഞ്ഞ ഹൈക്കോടതി വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കുകയും ചെയ്തു.

അതേസമയം, ഫാ.എ‍ഡ്വൻ ഫിഗരസിനെതിരായ കുറ്റം യാതൊരു സംശയവുമില്ലാതെ തെളിഞ്ഞിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി. അതിജീവിതയായ പെൺകുട്ടിയുടെ മൊഴിയും മെഡിക്കൽ തെളിവുകളും സാക്ഷി മൊഴികളുമെല്ലാം പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ കുറ്റക്കാരനെന്ന വിചാരണ കോടതി വിധി നിലനില്‍ക്കും. എന്നാൽ എല്ലാ സാഹചര്യങ്ങളും കണക്കിലെടുത്ത് ശിക്ഷാ വിധി പരിഷ്കരിക്കുകയാണെന്നും ജീവപര്യന്തത്തിനു പകരം 20 വർഷത്തെ കഠിനതടവിനു ശിക്ഷിക്കുകയാണെന്നും കോടതി വിധിച്ചു.

 

Read Also: കടുവകൾക്ക്കുളിക്കാൻ ഷവർ; പാമ്പുകൾക്ക് ഫാൻ; കരടികൾക്ക് രാവിലെയും വൈകിട്ടും കഴിക്കാൻ ഐസ് കഷ്ണങ്ങൾ; ഭക്ഷണമെനുവിൽ മാറ്റം വരുത്തി തിരുവനന്തപുരം മൃഗശാല

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img