തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലാണ് നടൻ സിദ്ദിഖ് എത്തിയത്. കേസിൽ അന്വേഷണോദ്യോഗസ്ഥനായ നാർക്കോട്ടിക്ക് സെൽ എസിപി ഉടൻ സ്ഥലത്തെത്തും. (Rape case; Actor Siddique appeared for questioning again)
കേസിൽ ജാമ്യം അനുവദിച്ച സുപ്രിം കോടതി മുന്നോട്ടുവെച്ച വ്യവസ്ഥകൾ പൂർത്തീകരിക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദീഖിനോട് ഹാജരാകാൻ നിർദേശിച്ചത്. സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിൽ ഹാജരാക്കി അവിടെ നിന്ന് ജാമ്യം നൽകണം എന്ന വ്യവസ്ഥയും ഇന്ന് ഉണ്ടായേക്കും.
അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണോ മറ്റ് തെളിവുകളോ സിദ്ദീഖ് കൈമാറിയിരുന്നില്ല. കേസിൽ പൊലീസിനും സർക്കാരിനുമെതിരെ വിമർശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. യുവനടി പരാതിയിൽ ഉന്നയിക്കാത്ത കാര്യങ്ങൾ പൊലീസ് പറയുകയാണെന്നായിരുന്നു സിദ്ദിഖിന്റെ ആരോപണം.