web analytics

കാലഹരണപ്പെട്ട സിപിഒ റാങ്ക് ഹോൾഡേഴ്സ് പട്ടിക തന്നെ ഉദാഹരണം; സർക്കാർ തസ്തികകൾ പോലും നികത്തപ്പെടുന്നില്ല; നമ്പർ വണ്ണാണ് കേരളം, തൊഴിലില്ലായ്മയിൽ

ന്യൂഡല്‍ഹി: യോഗ്യതയുള്ള യുവാക്കൾക്കുള്ള സർക്കാർ തസ്തികകൾ പോലും നികത്തപ്പെടുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുതയെന്ന് രാജീവ് ചന്ദ്രശേഖർ. കാലഹരണപ്പെട്ട സിപിഒ റാങ്ക് ഹോൾഡേഴ്സ് പട്ടിക തന്നെ ഉദാഹരണം.Rajeev Chandrasekhar said that it is a shocking fact that even the government posts for qualified youth are not being filled

യുവാക്കളുടെ ഭാവി മെച്ചപ്പെടുത്താനുള്ള ഒന്നും കഴിഞ്ഞ എട്ട് വ‍‍ർഷമായി അധികാരത്തിൽ തുടരുന്ന പിണറായി വിജയൻ സ‍ർക്കാർ ചെയ്തില്ലെന്ന് മാത്രമല്ല, സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തിരിക്കുന്നു.

ഈ അവസ്ഥക്ക് അവസാനമുണ്ടാകാൻ, തൊഴിലില്ലായ്മ പരിഹരിക്കാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം.

ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം 29.9 ശതമാനമാണ് കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്.

കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളും മാത്രമാണ് പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്.

2023 ജൂലൈ 2023 മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് പി.എല്‍.എഫ്.എസ്. തയ്യാറാക്കുന്നത്.

15-29 പ്രായക്കാര്‍ക്കിടയില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണ്. സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 47.1 ശതമാനവും പുരുഷന്മാര്‍ക്കിടയില്‍ ഇത് 19.3 ശതമാനവുമാണെന്ന് പി.എല്‍.എഫ്.എസ്. വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ നിരക്ക് പട്ടികയിലെ ആദ്യസ്ഥാനക്കാര്‍ ഇങ്ങനെ: ലക്ഷദ്വീപ് (36.2%), ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ (33.6%), കേരളം (29.9%), നാഗാലാന്‍ഡ് (27.4%), മണിപ്പുര്‍ (22.9%), ലഡാക്ക് (22.2%).

രാജ്യത്ത് ഏറ്റവും കുറച്ച് തൊഴിലില്ലായ്മ നിരക്കുള്ളത് മധ്യപ്രദേശിലാണ്. ഗുജറാത്താണ് തൊട്ടുപിന്നില്‍. തൊഴിലില്ലായ്മ ഏറ്റവും കുറച്ചുള്ള സംസ്ഥാനങ്ങള്‍: മധ്യപ്രദേശ് (2.6%), ഗുജറാത്ത് (3.1%), ഝാര്‍ഖണ്ഡ് (3.6%), ഡല്‍ഹി (4.6%), ഛത്തീസ്ഗഢ് (6.3%) എന്നിങ്ങനെയാണ്.

രാജ്യത്തെ യുവാക്കള്‍ക്കിടയിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനമാണ്. സ്ത്രീകള്‍ക്കടയിലെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനവും പുരുഷന്മാര്‍ക്കിടയില്‍ ഇത് 9.8 ശതമാനവുമാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img