web analytics

ഐസിയുവില്‍ നിന്നും ചാടിപ്പോയ പ്രതി രാജീവ് ചില്ലറക്കാരനല്ല

ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി കയറുപോലെ ആക്കി ജനാല വഴി തൂങ്ങിയിറങ്ങി…

ഐസിയുവില്‍ നിന്നും ചാടിപ്പോയ പ്രതി രാജീവ് ചില്ലറക്കാരനല്ല

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലിരിക്കെ കോട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു.

തട്ടിപ്പ്, വാഹന മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ രാജീവിനായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.

കർണാടക പോലീസ് അടക്കം അന്വേഷിക്കുന്ന ഇയാൾ, ഇന്ന് പുലർച്ചെ ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി കയറുപോലെ ആക്കി ജനാല വഴി തൂങ്ങിയിറങ്ങിയാണ് രക്ഷപ്പെട്ടത്.

കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് മോഷ്ടിച്ച കാറുമായി പിടിയിലായ ഇയാളെ കൊല്ലം കൺട്രോൾ റൂം പോലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പോലീസിന് കൈമാറിയിരുന്നു.

സ്റ്റേഷനിലെത്തിയ ശേഷം നെഞ്ചുവേദനയുണ്ടെന്ന പരാതിയെ തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കിടെയാണ് ഇയാൾ ഐസിയുവിൽ നിന്ന് കടന്നത്.
രാജീവ് മോഷ്ടിച്ച കാർ കൊല്ലം റെയിൽവേ സ്റ്റേഷനിലെ നോ പാർക്കിങ് സോണിൽ നിർത്തിയതോടെയാണ് പോലീസ് സംശയം തോന്നിയത്.

വാഹന നമ്പർ പരിശോധിച്ച പോലീസ് ഉടമയുമായി ഫോണിൽ ബന്ധപ്പെട്ടു. തന്റെ കാർ മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശിയായ ഉടമ സ്ഥിരീകരിക്കുകയും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

തുടർന്ന് നിരീക്ഷണം ശക്തമാക്കിയ പോലീസ് ശനിയാഴ്ച രാത്രി വാഹനം എടുക്കാനെത്തിയ രാജീവിനെ പിടികൂടുകയായിരുന്നു.

കർണാടകയിൽ ഇഡി ഉദ്യോഗസ്ഥനെന്ന് നടിച്ച് പരിശോധന നടത്തിയ സംഘം ലക്ഷങ്ങൾ തട്ടിയ കേസിലും രാജീവ് പ്രതിയാണ്.

കർണാടക സ്പീക്കറുടെ ബന്ധുവും തീപ്പെട്ടി വ്യാപാരിയുമായ എം. സുലൈമാന്റെ വീട്ടിൽ പരിശോധനയുടെ പേരിൽ കയറി പണവും അഞ്ച് മൊബൈൽ ഫോണുകളും കവർന്നതായും കേസ് രേഖകളിൽ പറയുന്നു.

മോഷ്ടിച്ച കാര്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നോ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് രാജീവിനെ പോലീസ് പിടികൂടിയത്. കണ്‍ട്രോള്‍ റൂം പോലീസ് വാഹന നമ്പര്‍പ്രകാരം ഉടമയെ ഫോണില്‍ ബന്ധപ്പെട്ടു.

അപ്പാഴാണ് തന്റെ വാഹനം മോഷണംപോയതായി വടക്കാഞ്ചേരി സ്വദേശി അറിയിച്ചത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

ഇതോടെ നിരീക്ഷണം ശക്തമാക്കിയ പോലീസ് ശനിയാഴ്ച രാത്രി വാഹനമെടുക്കാനെത്തിയ രാജീവിനെ പിടികൂടുകയായിരുന്നു.

കര്‍ണാടകയില്‍ ഇഡി ഉദ്യോഗസ്ഥനെന്ന വ്യാജേന പരിശോധന നടത്തി ലക്ഷങ്ങള്‍ കവര്‍ന്ന കേസിലും പ്രതിയാണ് രാജീവ്.

കര്‍ണാടക സ്പീക്കറുടെ ബന്ധുവായ തീപ്പെട്ടിവ്യവസായി എം. സുലൈമാന്റെ വീട്ടിലെത്തി പണവും അഞ്ച് മൊബൈല്‍ ഫോണും ഇവര്‍ കൊണ്ടുപോവുക ആയിരുന്നു.

English Summary

Rajeev Fernandes, a native of Kotiyam and accused in multiple cases including fraud and vehicle theft, escaped from the ICU of Thiruvananthapuram Medical College by hanging down from a window using bedsheets. He was earlier arrested by Kollam Police for stealing a car and later admitted to the hospital after complaining of chest pain. Rajeev is also wanted in Karnataka for impersonating an ED officer and robbing money and mobile phones from a businessman’s house. Police have launched an extensive search for him.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

Related Articles

Popular Categories

spot_imgspot_img