വാർധക്യത്തിന്‍റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് തലമുടി നരയ്ക്കൽ. എന്നാലിപ്പോൾ ചെറുപ്പക്കാരിൽ വ്യാപകമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നുകൂടിയാണ് ഇത്. പല കാരണങ്ങൾ മൂലം അകാലനര വരാം. അവശ്യ പോഷകങ്ങളുടെ അഭാവം, പ്രത്യേകിച്ച് വിറ്റാമിനുകളുടെ കുറവു മൂലവും അകാലനര ഉണ്ടാകാം. ഇതിനായി ഉണക്ക മുന്തിരി വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ഒരു ഡ്രൈഫ്രൂട്ടാണ് ഉണക്കമുന്തിരി.
കുതിര്‍ത്ത ഉണക്ക മുന്തിരി ശരീരത്തില്‍ ധാതുക്കളുടെ ആഗിരണം വേഗത്തിലാക്കുന്നു. ഇത് മുടിയ്ക്ക് പോഷണം നല്‍കി അകാല നരയും മുടി കൊഴിച്ചിലും ഒഴിവാക്കി തലമുടിയുടെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും. ഉണക്ക മുന്തിരിയില്‍ അടങ്ങിയ അയേണ്‍ തലയോട്ടിയിലെ രക്തചംക്രമണവും ഓക്സിജനും വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും കുതിര്‍ത്ത കറുത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്.
കൂടാതെ ഉണക്ക മുന്തിരിയിൽ അയേൺ, കോപ്പർ, ബി കോംപ്ലക്സ് വിറ്റമിനുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാൽ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളർച്ച തടയാനും സാധിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇവ മലബന്ധം അകറ്റാനും സഹായിക്കുന്നു. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. മാത്രമല്ല, പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരത്തിനായും ഉണക്ക മുന്തിരി ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
Read Also : തേൻ നെല്ലിക്ക ഉണ്ടോ ഗുണങ്ങൾ ഏറെയാണ്