സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ മഴ. കോട്ടയത്ത് ഇന്നലെ രാത്രിയിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. കോട്ടയത്തെ ഏറ്റുമാനൂർ, കോട്ടയം ടൌൺ മേഖലയിലും കാഞ്ഞിരപ്പള്ളിയുടെ ചില ഭാഗങ്ങളിലും സാമാന്യം നല്ല മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവലസം തെക്കൻ കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് മുതൽ മേയ് 2 വരെ തിരുവന്തപുരം, കാെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കലാവസ്ഥ വകുപ്പ് മഴ പ്രവചിച്ചിട്ടുള്ളത്. 29, 30 തീയതികളിൽ തൃശൂരും മഴയ്ക്ക് സാധ്യതയുണ്ട്.
ഏപ്രിൽ 30 മുതൽ മേയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചനത്തിൽ പറയുന്നുണ്ട്.
