web analytics

കേരള ക്രിക്കറ്റ് ലീഗ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഒരു റൺസിന് പരാജയപ്പെടുത്തി ട്രിവാൻഡ്രം റോയൽസ്

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ദിനത്തിൽ കളിച്ചത് മഴ. ലീഗിന്റെ ഉദ്ഘാടന ദിവസം നടന്ന രണ്ടാം മൽസരത്തിൽ ഡിഎൽഎസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്.Rain played on the first day of the Kerala Cricket League

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഒരു റൺസിന് ട്രിവാൻഡ്രം റോയൽസ് പരാജയപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ മഴ കാരണം കളി തടസ്സപ്പെട്ടു. തുടന്ന് ഡിഎൽഎസ് നിയമപ്രകാരം വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് 19.5 ഓവറിൽ 122 റൺസിന് ഓൾഔട്ടാവുകയായിരുന്നു. എന്നാൽ ട്രിവാൻഡ്രം റോയൽസ് 14.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 83 റൺസിലെത്തി നിൽക്കെ മഴമൂലം മത്സരം നിർത്തിവയ്‌ക്കേണ്ടി വന്നു

ഡിഎൽഎസ് നിയമപ്രകാരം ജയിക്കാൻ വേണ്ട സ്‌കോറിനേക്കാൾ ഒരു റൺസ് കൂടുതലെടുത്ത റോയൽസിനെ പിന്നീട് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ബേസിൽ തമ്പി മൂന്ന് ഓവറിൽ 10 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

ട്രിവാൻഡ്രം റോയൽസിന് വേണ്ടി ജോഫിൻ ജോസ് നാലു ബൗണ്ടറി അടക്കം 19 പന്തിൽ നിന്ന് 22 റൺസ് സ്വന്തമാക്കി. 29 പന്തിൽ 24 റൺസെടുത്ത ഗോവിന്ദ് പൈ പുറത്താകാതെനിന്നു. അബ്ദുൽ ബാസിതാണ് കളിയിലെ താരം.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും

‘ഇസ്ലാമിക് നാറ്റോ’ യാഥാർത്ഥ്യമാകുമോ? ഇന്ത്യയെ അത് എങ്ങനെ ബാധിക്കും സൗദിയുടെ സാമ്പത്തിക കരുത്തും...

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച് ശ്രീനാദേവി കുഞ്ഞമ്മ

‘അവനൊപ്പം’; പ്രതിസന്ധി നേരിടാൻ ‘അതിജീവിതന്’ മനക്കരുത്ത് ഉണ്ടാകട്ടെ… രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ...

Related Articles

Popular Categories

spot_imgspot_img