തുടർച്ചയായി രണ്ടു ദിവസം കനഞ്ഞ മഴ പെയ്താതോടെ മറയൂരിൽ വഴികളിൽ പലയിടത്തും മണ്ണിടിഞ്ഞ് വീണ് വ്യാപക നാശം. റോഡുകൾ പലതും മഴയിൽ ഒലിച്ചു പോയി. ഉരുൾപൊട്ടലിൽ പത്തേക്കറിലേറെ കൃഷി സ്ഥലങ്ങൾ ഉരുൾപൊട്ടി ഒലിച്ചു പോയി. മറയൂർ പഞ്ചായത്തിലെ പുതുക്കുടിയും വെല്ലക്കൽ കുടിയും ഒറ്റപ്പെട്ടു. Rain: Extensive damage in Marayoor; Tribal homes isolated
ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്ന ബീൻസ്, കൂർക്ക, വാഴ തുടങ്ങിയവ നശിച്ചു. ഒറ്റപ്പെട്ട കുട്ടികളിലേക്ക് ജീപ്പ് പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്. കുട്ടികളിലുള്ളവർ പുറം ലോകത്ത് എത്തണമെങ്കിൽ 10 കിലോമീറ്ററോളം നടന്ന് എത്തണം.