web analytics

ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയിൽവേ; ഡിസംബർ 19 മുതൽ ജനുവരി 24 വരെ സര്‍വീസ് നടത്തുക അഞ്ച് ട്രെയിനുകള്‍

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ്.

വിജയവാഡ-കൊല്ലം സ്‌പെഷ്യൽ( 07177) ഡിസംബർ 21നും 28 നും, കൊല്ലം-കാക്കിനട ടൗൺ സ്പെഷൽ(07178) ഡിസംബർ 16, 23, 30 തിയതികളിലും സർവ്വീസ് നടത്തും. സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ(07175) ജനുവരി 2,9, 16 തിയതികളിലും സെക്കന്തരാബാദ് – കൊല്ലം – സ്പെഷ്യൽ(07176) ജനുവരി 4, 11, 18 തിയതികളിലും ആണ് സർവീസ് നടത്തുക.

നരാസാപൂർ കൊല്ലം സ്പെഷ്യൽ ട്രെയിൻ(07183) ജനുവരി 15, 22 തിയതികളിലും, കൊല്ലം-നരാസാപൂർ സ്പെഷ്യൽ ട്രെയിൻ(07184) ജനുവരി 17, 24 തിയതികളിലും സർവ്വീസ് നടത്തും. ഗുണ്ടൂർ- കൊല്ലം സ്പെഷ്യൽ ട്രെയിൻ(07181) ജനുവരി 4,11,18 തിയതികളിലും, കൊല്ലം കാക്കിനാട സ്പെഷ്യൽ(07182) ജനുവരി 06 നും സർവ്വീസ് നടത്തും. കാക്കിനട ടൗൺ കൊല്ലം സ്പെഷ്യൽ ട്രെയിൻ(07179) ജനുവരി ഒന്നിനും, 8 നും, കൊല്ലം ഗുണ്ടൂർ സ്പെഷ്യൽ ട്രെയിൻ(07180) ജനുവരി 3നും 10 നും സർവ്വീസ് നടത്തും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img