web analytics

ദിലീപിന് പിന്നാലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

ദിലീപിന് പിന്നാലെ ജഡ്‌ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

പൊൻകുന്നം: കോട്ടയം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ജഡ്ജിയമ്മാവൻ നടയിലെത്തി വഴിപാടുകൾ നടത്തിയത്.

സന്ധ്യസമയത്ത് പ്രധാനക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിലും ഉപദേവാലയങ്ങളിലുമുള്ള ദർശനത്തിന് ശേഷമാണ് ജഡ്ജിയമ്മാവൻ നടയിൽ അട വഴിപാട് അർപ്പിച്ചത്.

കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തിയാൽ അനുകൂല ഫലം ലഭിക്കുമെന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഈ മാസം 18-ന് പരിഗണിക്കാനിരിക്കെയാണ് ദർശനം എന്നതാണ് ശ്രദ്ധേയം.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറുവള്ളി ദേവീക്ഷേത്രത്തിലെ പ്രധാന ഉപദേവാലയങ്ങളിലൊന്നാണ് ജഡ്ജിയമ്മാവൻ കോവിൽ.

നടൻമാരായ ദിലീപ്, വിശാൽ, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയ നിരവധി പ്രമുഖർ മുൻകാലങ്ങളിൽ ഇവിടെ ദർശനം നടത്തിയിട്ടുണ്ട്.

അതേസമയം, മാധ്യമപ്രവർത്തകയെ പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും ഉള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 18-ന് പരിഗണിക്കാനായി മാറ്റി.

അതുവരെ അറസ്റ്റ് വിലക്ക് നീട്ടിയിട്ടുണ്ട്. ജസ്റ്റിസ് കെ. ബാബുവാണ് ഹർജി പരിഗണിച്ചത്.

ബംഗളൂരുവിലെ മലയാളി യുവതിയെ മാനഭംഗപ്പെടുത്തിയത് സംബന്ധിച്ച കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനാണ് ഹൈക്കോടതി മാറ്റിയത്.

മറുപടി സമർപ്പിക്കാൻ രാഹുലിന് സമയം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ നടപടി.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തതെന്നും, കെ.പി.സി.സി പ്രസിഡന്റിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു.

English Summary

Rahul Mankootathil MLA visited the Judge Ammavan Temple at Cheruvalli Devi Temple in Kottayam and offered prayers amid ongoing legal proceedings. His anticipatory bail plea in a case related to allegations of sexual assault and forced abortion will be considered by the Kerala High Court on the 18th, with interim protection from arrest extended until then.

Rahul Mankootathil Visits Judge Ammavan Temple Ahead of High Court Hearing

Rahul Mankootathil, Judge Ammavan Temple, Cheruvalli Devi Temple, Kottayam, anticipatory bail, Kerala High Court, legal case, Congress leader, Kerala news

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

Related Articles

Popular Categories

spot_imgspot_img