web analytics

I prefer his flat, safe place, night aayalum kuzhappamilla…ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്ത് വിട്ട് ഫെനി നൈനാൻ

I prefer his flat, safe place, night aayalum kuzhappamilla…ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്ത് വിട്ട് ഫെനി നൈനാൻ

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെനി നൈനാൻ.

രാഹുലിന്റെ അടുത്ത സുഹൃത്തും അനുയായിയുമായ ഫെനി ഫെയ്സ്ബുക്കിലൂടെയാണ് തന്റെ വിശദീകരണം പുറത്തുവിട്ടത്.

ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്, അതിജീവിതയുമായി നടത്തിയതായി അവകാശപ്പെടുന്ന നിർണായക ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഫെനി പുറത്ത് വിട്ടത്.

പരാതിക്കാരി രാഹുൽ എംഎൽഎയെ കാണാൻ പലവട്ടം തന്നോട് അവസരം ചോദിച്ചിരുന്നുവെന്ന് ഫെനി കുറിച്ചു.

തുടക്കത്തിൽ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാമെന്ന് പറഞ്ഞപ്പോൾ, ഓഫീസിൽ സ്വകാര്യത ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പരാതിക്കാരി അത് നിരസിച്ചതായും ഫെനി പറയുന്നു.

തുടർന്ന് രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണണമെന്നും മൂന്ന്–നാല് മണിക്കൂർ സമയം വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടുവെന്നും, രാത്രി ആയാലും പ്രശ്നമില്ലെന്ന് അവർ പറഞ്ഞുവെന്നും ഫെനി ആരോപിക്കുന്നു.

ഫ്ലാറ്റിൽ അസൗകര്യമാണെന്ന് പറഞ്ഞപ്പോൾ ഡ്രൈവിന് പോകാമെന്നും എംഎൽഎ ബോർഡ് വച്ച വാഹനം വേണ്ടെന്നും, പരാതിക്കാരി എത്തുന്ന വാഹനംമതി എന്നുമാണ് അവർ പറഞ്ഞതെന്ന് ഫെനി വിശദീകരിച്ചു.

“2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തുവെന്ന് ആരോപിക്കുന്ന വ്യക്തിയെ, 2025 ഒക്ടോബറിൽ ‘I prefer his flat, safe place, night aayalum kuzhappamilla’ എന്ന് പറഞ്ഞ് കാണണമെന്ന് ആവശ്യപ്പെട്ടതിന്റെ തെളിവുകൾ എന്റെ കൈവശമുണ്ട്.

അതിനാലാണ് ബലാത്സംഗ പരാതി എന്നെ അത്ഭുതപ്പെടുത്തിയതും,” ഫെനി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇതിനുമുമ്പ് കേസിലെ പരാതിക്കാരിയുടെ മൊഴിയിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലിനെ കാണാനായി യുവതിയെ എത്തിച്ചതും പീഡനത്തിന് ശേഷം വഴിയിൽ ഇറക്കിവിട്ടതും ഫെനിയാണെന്നായിരുന്നു ആരോപണം.

എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഫെനി പ്രതികരിച്ചിരുന്നു.

മൂന്നാമത്തെ പീഡനാരോപണത്തെ തുടർന്നാണ് ജനുവരി 11-ന് പുലർച്ചെ പാലക്കാട്ടെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അദ്ദേഹം പൊലീസ് കസ്റ്റഡിയിലാണ്.

English Summary

Youth Congress leader Fenny Nainan has responded to the sexual assault allegations against Palakkad MLA Rahul Mankootathil by releasing alleged chat screenshots with the complainant. In a Facebook post, Fenny claimed the complainant had repeatedly sought private meetings with the MLA, including at his flat, even months after the alleged assault. He termed the accusations against him false and alleged a political conspiracy. Rahul Mankootathil was taken into police custody on January 11 following the third allegation and remains under custody.

rahul-mankootathil-sexual-assault-case-fenny-nainan-response

Rahul Mankootathil, Fenny Nainan, Youth Congress, Sexual Assault Case, Palakkad, Kerala Politics, Police Custody

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട് പുണ്യകേന്ദ്രങ്ങൾ

ആഡംബര യാത്രകളല്ല, ആത്മീയതയാണ്; വിരാട് കൊഹ്‌ലിയും അനുഷ്കയും സ്ഥിരമായി സന്ദർശിക്കുന്ന രണ്ട്...

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

​’വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി’ വിവരങ്ങൾ കോടതിയിൽ ചെലവാകില്ല; ശബരമല കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം

​'വാട്ട്‌സ്ആപ്പ് യൂണിവേഴ്സിറ്റി' വിവരങ്ങൾ കോടതിയിൽ ചെലവാകില്ല; ശബരമല കേസിൽ സുപ്രീം കോടതിയുടെ...

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന്

സൂര്യൻ ഉച്ചരാശിയിൽ; നന്മയുടെയും ഐശ്വര്യത്തിന്റെയും പത്താമുദയം ഇന്ന് Thiruvananthapuram: മേട മാസത്തിലെ പത്താം...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Related Articles

Popular Categories

spot_imgspot_img