web analytics

വാദം അടച്ചിട്ട മുറിയില്‍; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

വാദം അടച്ചിട്ട മുറിയില്‍; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കാന്‍ കോടതിയുടെ തീരുമാനം.

പരാതിക്കാരിക്ക് വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ട സാഹചര്യമുണ്ടെന്നും, തുറന്ന കോടതിയില്‍ അത് പറയാനാകില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ നിലപാട് കോടതി പരിഗണിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുലിന്റെ അഭിഭാഷകനും അടച്ചിട്ട കോടതിയിലായിരിക്കണം വാദം എന്ന ആവശ്യവുമായി എത്തിയിരുന്നതു കൊണ്ടും തര്‍ക്കമില്ലാത്തതിനാലും, കോടതി ഇന്‍–കാമറ വാദം അനുവദിച്ചു.

ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അതില്‍ ഗൗരവമായ ആരോപണങ്ങളുണ്ടെന്നാണ് ലഭ്യമായ സൂചന.

പരാതിക്കാരിയുടെ മൊഴി പ്രകാരം ബലാത്സംഗവും ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കാര്യങ്ങള്‍ക്ക് തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

സ്വാധീനമുള്ള രാഷ്ട്രീയ നേതാവായ രാഹുലിന് ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

കൂടാതെ, രാഹുലിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യവും പ്രോസിക്യൂഷന്‍ ഉന്നയിക്കും.

ഡിജിറ്റല്‍ തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടുത്തി സമഗ്രമായ കേസ് രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും.

നാലു തവണ ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഇരുവരും ഉഭയസമ്മത ബന്ധത്തിലായിരുന്നുവെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

English Summary

The court has decided to hear the rape case against Rahul Mankootathil in an in-camera (closed) session. The prosecution informed the court that the survivor needs to disclose sensitive personal details that cannot be stated in open court. Rahul’s legal team had also requested a closed-door hearing in the anticipatory bail plea, and since both sides agreed, the court approved the in-camera procedure.

rahul-mankootathil-rape-case-in-camera-hearing

Kerala, Rahul Mankootathil, Rape Case, In-Camera Trial, Kerala Court, Prosecution Report, SIT Investigation, Bail Hearing, Crime, Politics

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

Related Articles

Popular Categories

spot_imgspot_img