web analytics

രാഹുൽ ഗാന്ധി വയനാട്ടിൽ; കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചു

മാനന്തവാടി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കോൺഗ്രസ് എം പി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയ രാഹുൽ റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകളിൽ രാഹുൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി, എംഎൽഎമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണൻ എന്നിവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.

രാവിലെ 7.33 ഓടെയാണ് രാഹുൽ അജീഷിന്റെ വീട്ടിലെത്തിയത്. ഇരുപത് മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു. അജീഷിന്റെ വീട്ടിൽനിന്ന് സന്ദർശനം കഴിഞ്ഞിറങ്ങിയ രാഹുലിനോട് സംസാരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. തുടർന്ന് രാഹുലുമായി പ്രദേശവാസി സംസാരിക്കുകയും ആനയെ പിടികൂടാത്തതിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ആവശ്യത്തിന് ചികിത്സ കിട്ടാനുള്ള സംവിധാനമില്ലെന്നും രാഹുലിനെ അറിയിച്ചു. സർക്കാരിൽ സമ്മർദം ചെലുത്താമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും രാഹുൽ ഉറപ്പുനൽകി.

പോളിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം ഇവിടെ നിന്നും ബത്തേരിയിലേക്കാണു രാഹുൽ ഗാന്ധി പോയത്. ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട് രാഹുൽ സന്ദർശിക്കും. തുടർന്നു കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിൽ രാഹുൽ പങ്കെടുക്കും. തുടർന്ന് രാഹുൽ അലഹബാദിലേക്കു മടങ്ങും.

 

Read Also: കായംകുളത്ത് യുവതി മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്; കൊലപ്പെടുത്തിയത് സ്വന്തം ഭർത്താവ്; കൊടും ക്രൂരതയ്ക്കു പിന്നിൽ നടന്നതെന്ത് ?

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ...

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി; ചിലർക്കു നേട്ടദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും...

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

ഭാര്യയെ ഫോണിൽ ശല്യം ചെയ്‌തു; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി;...

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ ഡല്‍ഹി: രാജ്യസഭയിലെ 37...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി

ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി Nedumbassery: ...

Related Articles

Popular Categories

spot_imgspot_img