web analytics

വീണ്ടും റാ​ഗിം​ഗ്; ഇ​മ്മാ​നു​വേ​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യെ സീ​നിയേഴ്സ് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി

വെ​ള്ള​റ​ട: തിരുവനന്തപുരം വാ​ഴി​ച്ചാ​ൽ ഇ​മ്മാ​നു​വേ​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥികൾ മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. ഒ​ന്നാം​വ​ർഷ ബി.​കോം വി​ദ്യാ​ർ​ഥി എ​സ്.​ആ​ർ. ആ​ദി​ഷി​നാ​ണ് സീനിയർ വിദ്യാർഥികളുടെ മ​ർ​ദ​ന​മേ​റ്റ​ത്.

ര​ണ്ടാം​വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥിയായ ജി​തി​നെതിരെയാണ് പരാതി നൽകിയത്. ആ​ദി​ഷി​ൻറെ പി​താ​വ് ശ്രീ​കു​മാ​റാണ് ആ​ര്യം​കോ​ട് പൊ​ലീ​സി​നും കോ​ള​ജ് അ​ധി​കൃ​ത​ർക്കും പ​രാ​തി ന​ൽകിയിരിക്കുന്നത്.

മ​ർദ​ന​ത്തി​ൻറെ വീ​ഡി​യോ ദൃ​ശ്യങ്ങൾ പൊ​ലീ​സി​ന് കൈ​മാ​റി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോളാണ് മർദ്ദന വിവരം പുറത്തറിയുന്നത്.

ഇന്നലെ ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. മാ​സ​ങ്ങ​ൾക്ക് മു​മ്പ് ജി​തി​നും മ​റ്റൊ​രു വി​ദ്യാ​ർ​ഥി​യും ത​മ്മി​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ന​ട​ക്കുകയായി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ൽ അ​ന്ന് ആ​ദി​ഷ് ഇ​ട​പെ​ട്ട​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെന്നാണ് പുറത്തു വരുന്ന വിവരം.

ജിതിനും സംഘവും ആദിഷിനെ മർദിക്കാൻ മുൻകൂട്ടി പദ്ധതി ഇട്ടിരുന്നതായി അന്വേഷണ സംഘം പറഞ്ഞു. സ്കൂൾ കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

നിലവിൽ ആ​ദി​ഷ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു

മുറ്റത്തെ തുണിയഴയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; പെരുമ്പാവൂരിൽ 39-കാരന് ദാരുണാന്ത്യം; രക്ഷിക്കാൻ...

Related Articles

Popular Categories

spot_imgspot_img