web analytics

കളിത്തോക്ക് അയച്ച യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടേ…ഒരു കൊട്ട നാരങ്ങ… 


തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് എതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് തോക്ക് ലൈസന്‍സിന് പി വി അൻവർ എംഎൽഎ അപേക്ഷ നൽകിയിരുന്നു. PV Anwar with a picture of a basket of lemons on Facebook

ഇതിനു പിന്നാലെ അൻവറിനു യൂത്ത് ലീഗ് കളിത്തോക്ക് അയച്ചിരുന്നു. ഇപ്പോഴിതാ അതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് പി വി അൻവർ.

ഫേസ് ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രവുമായി പി വി അൻവർ യൂത്ത് ലീഗിന് നൽകിയ മറുപടി കത്തുന്ന വിവാദങ്ങൾക്കിടയിലെ ചിരിയാവുകയാണ്. രാഷ്ട്രീയ എതിരാളികൾക്ക് നർമ്മവും പരിഹാസവും നിറഞ്ഞതായിരുന്നു എംഎൽഎയുടെ മറുപടി.

ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവർത്തിച്ച അൻവർ തോക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. ഇതിനായി കളക്ടർക്ക് അപേക്ഷ നൽകുകയും ചെയ്തു. ഇതിനെതിരെയാണ് പരിഹാസവുമായി യൂത്ത് ലീഗ് എത്തിയത്. ഒരു കളിത്തോക്ക് അൻവറിന് അയച്ചു നൽകി. ഈ കളിത്തോക്കിനെയാണ് പകരം ഒരു കൊട്ട നാരങ്ങ കൊണ്ട് ഫേസ് ബുക്കിൽ നേരിട്ടത്.

പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

“കളിതോക്ക്‌” അയച്ച്‌ തന്ന
യൂത്ത്‌ ലീഗിന് സ്നേഹപൂർവ്വം
“ഒരു കൊട്ട നാരങ്ങ” തിരിച്ച്‌
കൊടുത്ത്‌ വിടുന്നു..♥️

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന്
വെള്ളം കലക്കാൻ ഇരിക്കട്ടേ..♥️

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img