web analytics

‘കുടുംബത്തെ വകവരുത്തും’; പി വി അൻവറിന് ഊമക്കത്തിലൂടെ വധഭീഷണി

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് നേരെ ഊമക്കത്തിലൂടെ വധഭീഷണി. കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിക്കത്ത് പി വി അന്‍വര്‍ പൊലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.(PV Anwar mla’s family received death threats through)

എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എംഎൽഎയുടെ കുടുംബത്തിനെതിരെ വധഭീഷണി എത്തിയത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു. പി വി അന്‍വറിന്റെ ആരോപണത്തില്‍ കഴിഞ്ഞ ദിവസം എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതിനിടെ അജിത് കുമാറിനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച മുതല്‍ മലപ്പുറം എസ്.പി ക്യാമ്പ് ഓഫീസിലെ മരംമുറി വരെയുള്ള പരാതികളിലാണ് അജിത് കുമാറിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img