web analytics

അടിത്തട്ടിൽ നെല്ലിപ്പലക പാകിയ കിണറിലെ അതിശുദ്ധമായ വെള്ളം പാട്ടയിലാക്കും; തോളിലെ വടിയുടെ രണ്ടറ്റത്തും തൂക്കി കാൽനടയായി എത്തും; വയോധികൻ വെറുതെ നടക്കുന്നതല്ല, ഒരു നേരത്തെ അന്നത്തിനുള്ള പെടാപ്പാടാണ്

അമ്പലവയൽ: അമ്പലവയലിൽ ചെന്നാൽ തോളിലെ വടിയുടെ രണ്ടറ്റവും വെള്ളവും തൂക്കി നടക്കുന്ന വയോധികനെ കാണാം. നാല്പത്തിയേഴു വർഷമായി  ഹരിദാസൻ ഈ നടപ്പ് തുടങ്ങിയിട്ട്. അടിത്തട്ടിൽ നെല്ലിപ്പലക പാകിയ കിണറിലെ അതിശുദ്ധമായ വെള്ളം ചുമക്കുന്നത് ഹരിദാസന് കുടിക്കാനല്ല. ഒരു നേരത്തെ അന്നം കണ്ടെത്താൻ വെള്ളം വിൽക്കുകയാണ് അയാൾ.

രാവിലെയും വൈകിട്ടും ഒരു ദിവസം പോലും മുടങ്ങാതെ വെള്ളവുമായി വരും. ഒരാൾക്ക് രണ്ടുപാട്ടയിലെയും വെള്ളം ഒരുമിച്ചേ കൊടുക്കൂ.25 രൂപയാണ് വില. നാട്ടിലാകെ പൈപ്പ് വെള്ളം വന്നതും കിണറുകൾ വ്യാപകമായതും ഏറ്റവും ഒടുവിൽ കുഴൽകിണറുകൾ വന്നതും തിരിച്ചടിയായി ഹരിദാസൻ കാണുന്നില്ല. കാരണം, ഈ വെള്ളത്തിന് ആവശ്യക്കാരുണ്ട്.
ഓരോ തവണയും ഒരു കിലോമീറ്ററാേളം മടങ്ങിപ്പോയി വെള്ളം കൊണ്ടുവരും.അറുപത്തിയേഴാം വയസിലും ആണ്ടൂർ കുറിഞ്ഞിലകം കൊടിയാട്ടിൽ ഹരിദാസൻ
47 വർഷമായി ഒരേ കിണറിൽ നിന്നാണ് വെള്ളമെടുക്കുന്നത്. അമ്പലവയൽ ടൗണിൽ പി.ഡബ്ല്.ഡി 1952ൽ നിർമ്മിച്ച കിണർ അടിയിൽ നെല്ലിപ്പലക പാകി ഇഷ്ടിക കുമ്മായത്തിൽ കെട്ടിയ കിണറ്റിൽ നിന്നും.കടകളിലും വീടുകളിലും പൈപ്പ് വെള്ളം എത്താൻ തുടങ്ങിയതോടെ മറ്റുള്ളവർ പിൻമാറി. ഭാര്യയെയും രണ്ട് പെൺമക്കളെയും പോറ്റാൻ ഇരുപതാം വയസിൽ തുടങ്ങിയ ഈ ജോലി തന്നെ തുടർന്നും മതിയെന്ന് ഹരിദാസൻ തീരുമാനിക്കുകയായിരുന്നു.ഹരിദാസൻ മാത്രമാണിപ്പോൾ കപ്പിയും കയറും ഉപയോഗിച്ച് വെള്ളം കോരുന്നത്. ആദ്യകാലങ്ങളിൽ പത്തും പതിനഞ്ചും പേർ ഈ ജോലി ചെയ്തിരുന്നു. ഇരുപതിലേറെ സ്ഥാപനങ്ങളിലാണ് വെള്ളം നൽകുന്നത്. ആണ്ടൂരിലെ താമസ സ്ഥലത്ത് നിന്ന് അമ്പലവയലിലേയ്ക്ക് ബസിൽ വന്നാണ് ജലവിതരണം തുടങ്ങുന്നത്.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img