പള്‍സര്‍ സുനി കോടതിയുടെ പടിക്കെട്ടുകള്‍ സ്ലോ മോഷനില്‍ ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ ‘മാസ്’ ബിജിഎമ്മോടെ റീലാക്കി; ‘ഉളുപ്പുണ്ടോ’ എന്ന് കമന്റിട്ട യുവതിക്ക് ഭീഷണി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയായ പള്‍സര്‍ സുനിയുടെ റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ കടുത്ത വിവാദം.
കോടതിയുടെ പടിക്കെട്ടുകള്‍ സ്ലോ മോഷനില്‍ ഇറങ്ങി വരുന്ന ദൃശ്യങ്ങള്‍ ‘മാസ്’ ബിജിഎമ്മോടെ റീലാക്കി പങ്കുവച്ചത് പാര്‍ക്കര്‍ ഫോട്ടോഗ്രാഫി എന്ന ഇന്‍സ്റ്റഗ്രാം പേജാണ്.
കൂളിങ് ഗ്ലാസ് ധരിച്ച് മൊബൈലില്‍ സംസാരിച്ചുകൊണ്ട് ഇറങ്ങുന്ന സുനിയുടെ ഒന്നിലധികം വിഡിയോകള്‍ ഈ പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ വിഡിയോകളെ വിമര്‍ശിച്ച സ്ത്രീകളോടാണ് ഏറ്റവും ഗുരുതരമായ പ്രതികരണങ്ങള്‍ വന്നത്.
‘ഉളുപ്പുണ്ടോ’ എന്ന് കമന്റിട്ട യുവതിയോട്, അതിജീവിതയ്ക്ക് ശേഷം അടുത്തത് നീയാണെന്നും നിന്റെ ഊഴത്തിനായി കാത്തിരുന്നോളണമെന്നും മറുപടി നല്‍കിയെന്നാണ് ആരോപണം.
വിമര്‍ശിച്ച പുരുഷന്മാരോടും അശ്ലീലവും ഭീഷണിപരവുമായ ഭാഷയിലാണ് പ്രതികരണങ്ങള്‍. ചില കമന്റുകളില്‍ അവരുടെ കുടുംബത്തിലെ സ്ത്രീകളെ ലക്ഷ്യമിട്ടും ബലാത്സംഗ ഭീഷണികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പള്‍സര്‍ സുനിയെ ന്യായീകരിച്ചും ‘ലവ്’, ‘ഫയര്‍’ ഇമോജികളുമായി പിന്തുണ അറിയിച്ചവരും നിരവധിയായിരുന്നു. 10,000ലധികം ലൈക്കുകളാണ് ചില വിഡിയോകള്‍ക്ക് ലഭിച്ചത്.
എസ്‌യുവിക്ക് മുന്നില്‍ സിഗരറ്റ് കത്തിക്കുന്നതും സിനിമാ മാസ് ഡയലോഗുകള്‍ ചേര്‍ത്തും പുക ഊതി വിടുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് റീലുകളില്‍ കാണുന്നത്.
വിഷയം വാര്‍ത്തയായതോടെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയും പേജ് കമന്റ് ബോക്‌സ് ഓഫ് ചെയ്തു.
എന്നാല്‍ അതിന് മുന്‍പുണ്ടായ അശ്ലീല മറുപടികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തി നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
എസ്‌യുവിക്ക് മുന്നില്‍ സിഗരറ്റ് കത്തിക്കുന്ന സുനിലിന്റെ വിഡിയോയും ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമകളിലെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ച് എല്ലാ റീലിലും സിഗരറ്റ് കത്തിക്കുന്നതും പുകയൂതി വിടുന്നതും ഒക്കെ കാണിക്കുന്നുണ്ട്.
ഒടുവില്‍ പങ്കുവച്ച പള്‍സര്‍ സുനിയുടെ വിഡിയോ തിരിച്ച് വന്നിരിക്കും എന്നാണ് കമന്റിലുള്ളത്. എന്നാല്‍ ഇത് വാര്‍ത്തയാവുകയും വിമര്‍ശിച്ച് കമന്റുകള്‍ വരികയും ചെയ്തതോടെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ്.
അതേസമയം പാര്‍ക്കര്‍ ഫോട്ടോഗ്രഫിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വ്യാപകമായി രംഗത്തെത്തിയതോടെ വിഡിയോയുടെ കമന്റ് ബോക്‌സ് ഓഫ് ചെയ്തു.
എന്നാല്‍ കമന്റ് ബോക്‌സിലെ അശ്ലീല മറുപടികളുടെ സ്‌ക്രീന്‍ ഷോര്‍ട്ട് സഹിതമാണ് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ വിഡിയോ പങ്കുവയ്ക്കുന്നത്.
English Summary
Controversy erupted after Instagram reels glorifying Pulsar Suni, a convicted accused in the actor assault case, went viral. The reels, shared by an Instagram page named Parker Photography, portrayed him in a ‘mass’ style with background music. When women criticised the videos, the page allegedly responded with rape threats and obscene abuse. Following widespread backlash and influencer criticism, the page disabled its comment section, though screenshots of the abusive replies continue to circulate online.
pulsar-suni-instagram-reels-rape-threat-controversy
Pulsar Suni, actor assault case, Instagram reels, Parker Photography, social media abuse, rape threat, Kerala news, online controversy









