web analytics

ഇനി പഴയതു പോലെ പറ്റില്ല; വർഷത്തിൽ മൂന്നു തവണ പി.ടി.എ പൊതുയോഗം ചേരണമെന്ന് കർശന നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും അധ്യയനവർഷത്തിൽ മൂന്നുതവണ പി.ടി.എ പൊതുയോഗം കർശനമായും ചേരണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ ഡയറക്ടർ. മിക്ക സ്‌കൂളുകളിലും ഓരോ അധ്യയനവർഷത്തിലും പുതിയ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുക്കാൻ മാത്രമാണ് പൊതുയോഗം ചേരുന്നതെന്ന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.(PTA general meeting should be held three times a year)

ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം പൂർത്തിയായി ഒരുമാസത്തിനുള്ളിലും മറ്റെല്ലാ സ്‌കൂളുകളിലും 31-നകവും ആദ്യ പൊതുയോഗം നടത്തണം. രണ്ടാമത്തെ പൊതുയോഗം അർധവാർഷിക പരീക്ഷയ്ക്കുമുൻപും മൂന്നാമത്തേത് ഹയർസെക്കൻഡറി സ്‌കൂളുകളിൽ പൊതുപരീക്ഷകൾ ആരംഭിക്കുന്നതിന്റെ ഒരുമാസം മുൻപും മറ്റ്‌ സ്‌കൂളുകളിൽ ഫെബ്രുവരി അവസാനവാരവും നടത്തണം.

വിദ്യാർഥിയുടെ രക്ഷകർത്താവ് എന്ന നിലയിൽ അതത് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിയുടെ അമ്മയ്ക്കോ അച്ഛനോ മാത്രമേ പി.ടി.എ. കമ്മിറ്റിയിൽ അംഗമാകാൻ അർഹതയുള്ളൂവെന്നും പി.ടി.എ. പ്രസിഡന്റിന്റെ തുടർച്ചയായ കാലാവധി മൂന്നുവർഷമായി പരിമിതപ്പെടുത്തിയത് കർശനമായി പാലിക്കണമെന്നും ഡയറക്ടർ നിർദേശിച്ചു.

Read Also: മുത്തങ്ങയിൽ കുടുങ്ങിയ അഞ്ഞൂറ് പേരെയും പുറത്തെത്തിച്ചു; പോലീസിന്റെയും ഫയർഫോഴ്‌സിന്റെയും രക്ഷാപ്രവർത്തനം രാത്രിയിലെ ശക്തമായ മഴയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img