web analytics

ജപ്തി ചെയ്ത വീട് ലേലത്തിൽ വിറ്റു; ലോൺ തുക കഴിച്ച് ബാക്കി തിരികെ വേണം; ബാങ്കിനുള്ളിൽ പെട്രോളുമായി വീട്ടമ്മയുടെ പ്രതിഷേധം

തൃശൂര്‍: ബാങ്കിനുള്ളിൽ പെട്രോളുമായി വീട്ടമ്മയുടെ പ്രതിഷേധം. തൃശൂർ തിരൂർ സഹകരണ ബാങ്കിൽ പെട്രോളുമായി എത്തിയായിരുന്നു സ്ത്രീയുടെ പ്രതിഷേധം. 

ബാങ്ക് ലേലത്തിൽ സ്ഥലം വിറ്റ ശേഷം ലഭിച്ച അധിക തുക നൽകാത്തതിനെ തുടർന്നാണ് പോട്ടോർ സ്വദേശിയായ സരസ്വതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പ്രതിഷേധത്തിനിടെ തളർന്നുവീണ സരസ്വതിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. 

ലേലത്തിൽ ഭൂമി വിറ്റതിൽ വായ്പ തുക എടുത്ത ശേഷം 10 ലക്ഷം രൂപ ബാങ്ക് തിരികെ നൽകണമെന്നായിരുന്നു ആവശ്യം.

ലോണെടുക്കാൻ ജാമ്യമായി വച്ച സ്ഥലം ബാങ്ക് ജപ്തി ചെയ്ത് വിൽപന നടത്തിയിരുന്നു. 

സ്ഥലത്തിന് ലോൺ തുകയേക്കാൾ മൂല്യമുണ്ടെന്നും ലോണും പലിശയും കഴിച്ചുള്ള തുക തിരികെ നൽകണമെന്നാണ് സരസ്വതിയുടെ ആവശ്യം.

എന്നാൽ ഇക്കാര്യത്തിൽ ബാങ്ക് പ്രതികരിച്ചിട്ടില്ല. ലേലത്തിൽ അധിക തുക ലഭിച്ചെന്നും പത്ത് ലക്ഷം രൂപ തരണമെന്നുമാണ് സരസ്വതി ആവശ്യപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img