ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒന്നാണ് രുദ്രാക്ഷം. വിശ്വാസമനുസരിച്ച് ഹൈന്ദവ ദൈവമായ ശിവ ഭഗവാന്റെ കണ്ണുനീരില്‍ നിന്നാണ് രുദ്രാക്ഷം ഉണ്ടായതെന്ന് പറയപ്പെടുന്നു. അവ ധരിക്കുന്നതിലൂടെ ഐശ്വര്യം ഉണ്ടാകുമെന്നുമാണ് വിശ്വാസം. അകാല മരണത്തില്‍ നിന്നും ശത്രു തടസ്സങ്ങളില്‍ നിന്നും രുദ്രാക്ഷം സംരക്ഷിക്കുമെന്നും പറയുന്നു. എന്നാല്‍ രുദ്രാക്ഷം ധരിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ നിർബന്ധമായും ശ്രദ്ധിക്കണം.
അവ എന്തൊക്കെയെന്ന് നോക്കാം
* ചുവന്ന നൂലിലോ മഞ്ഞ നൂലിലോ ആണ് രുദ്രാക്ഷം ധരിക്കേണ്ടത്
*പൗര്‍ണ്ണമി ദിനത്തിലോ തിങ്കളാഴ്ച്ചകളിലോ ഇത് ധരിക്കുന്നതാണ് ഉത്തമം
*1, 27, 54, 108 എന്നീ എണ്ണത്തിലാകണം രുദ്രാക്ഷം ധരിക്കേണ്ടത്
*രുദ്രാക്ഷം ധരിച്ചതിന് ശേഷം മാംസവും മദ്യവും കഴിക്കാന്‍ പാടില്ല
*ലോഹത്തോടൊപ്പം രുദ്രാക്ഷം ധരിക്കുന്നതും നല്ലതാണ്
*സ്വര്‍ണ്ണവും വെള്ളി, ചെമ്പ് എന്നിവ കെട്ടി രുദ്രാക്ഷം ധരിക്കാവുന്നതാണ്
* മറ്റൊരാള്‍ ധരിച്ച രുദ്രാക്ഷ ജപമാല ധരിക്കരുത്
രുദ്രാക്ഷം ധരിക്കുന്നതിന്റെ ഗുണങ്ങള്‍
* വിവാഹ തടസങ്ങള്‍ മാറി നേരത്തെ വിവാഹം നടക്കാന്‍ ദ്വിമുഖി രുദ്രാക്ഷമോ ഗൗരി ശങ്കര്‍ രുദ്രാക്ഷമോ ധരിക്കാവുന്നതാണ്
*വിദ്യാഭ്യാസത്തിനും ഏകാഗ്രത ലഭിക്കാനും പഞ്ച മുഖി രുദ്രാക്ഷം ധരിക്കണം
*ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും ഏക മുഖി അല്ലെങ്കില്‍ 11 മുഖി രുദ്രാക്ഷം ഉപയോഗിക്കുക
*ജോലിയിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ത്രി മുഖി രുദ്രാക്ഷം ഉപയോഗിക്കുക
*ദുശ്ശീലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനു പഞ്ചമുഖി രുദ്രാക്ഷം ധരിക്കുക
*ഭക്തിക്കായി 11 മുഖി രുദ്രാക്ഷം ധരിക്കണം
രാശിയും രുദ്രാക്ഷവും
*മേടം, വൃശ്ചികം രാശിക്കാര്‍ക്ക് ത്രിമുഖി രുദ്രാക്ഷം ഉത്തമമാണ്. ഈ രുദ്രാക്ഷം അഗ്നിയുടെയും രൂപമാണ്
*ഇടവം, തുലാം രാശിക്കാര്‍ക്ക് ഷണ്‍മുഖി (ആറ് മുഖം) രുദ്രാക്ഷം ഉത്തമമാണ്. മുരുകന്റെ രൂപമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്
*ചതുര്‍ മുഖി (നാല്) രുദ്രാക്ഷം മിഥുനം, കന്നി രാശിക്കാര്‍ക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ബ്രഹ്‌മാവിന്റെ രൂപമായാണ്
പ്രതിനിധീകരിക്കുന്നത്.
*ദ്വിമുഖി (രണ്ട്) രുദ്രാക്ഷം കര്‍ക്കടക രാശിക്കാര്‍ക്ക് ഉത്തമമാണെന്നാണ് പറയുന്നത്. ഇത് അര്‍ദ്ധനാരീശ്വരന്റെ രൂപമായി വിശ്വസിക്കുന്നു.
*ചിങ്ങം രാശിക്കാര്‍ക്ക് ഏക മുഖി രുദ്രാക്ഷം ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. ഇത് ശിവന്റെ രൂപമായാണ് കണക്കാക്കുന്നത്.
*പഞ്ചമുഖി (അഞ്ച്) രുദ്രാക്ഷം ധനു, മീനം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. കാലാഗ്നി എന്നും ഇതിനെ വിളിക്കുന്നു.
*ഏഴ് മുഖി രുദ്രാക്ഷം മകരം, കുംഭം രാശിക്കാര്‍ക്ക് അഭികാമ്യമാണ്. ഇത് സപ്തര്‍ഷികളുടെ രൂപമായാണ് വിശ്വാസം
Read Also: കാക്കകള്‍ക്ക് ആഹാരം കൊടുക്കുന്നത് നല്ലതാണോ?