നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിർമ്മാതാവ്. ‘നമുക്കു കോടതിയിൽ കാണാം’ എന്ന സിനിമയുടെ നിർമാതാവ് ഹസീബ് മലബാറാണ് നടനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമ പോസ്റ്റിലാണ് ഗുരുതര ആരോപണം.
ചിത്രീകരണത്തിനിടെ ഒരു ദിവസം പുലർച്ചെ മൂന്നുമണിക്ക് ശ്രീനാഥ് ഫോണിൽ വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ സ്ഥിരമായി ലഹരി ഉപയോഗിക്കുമായിരുന്നെന്നും നടന്റെ നിസ്സഹകരണം മൂലം ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ഹസീബ് പറയുന്നു.
ഷൂട്ടിങ് സെറ്റിൽ കാരവനിൽവച്ച് നടൻ ലഹരിമരുന്ന് ഉപയോഗിക്കുമായിരുന്നെന്നും ഹസീബ് പറഞ്ഞു.
ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ പണമില്ലാതായോ..? ട്രെയിനിൽ തന്നെ പണം ലഭിക്കും..! റെയിൽവയുടെ ‘കാഷ് ഓണ്‍ വീല്‍സ് ‘ പദ്ധതി വമ്പൻ ഹിറ്റാകുമെന്നുറപ്പ്:
ട്രെയിന്‍ യാത്രയ്ക്കിടെ കയ്യില്‍ പണമില്ലാതായോ..? പേടിക്കേണ്ട, ഈ ബുദ്ധിമുട്ട് ഇനി ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുകയാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ 172–ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ‘കാഷ് ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
മന്ത്രി അശ്വിനി വൈഷ്ണവാണ് ഓടുന്ന ട്രെയിനില്‍ എടിഎം സ്ഥാപിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
മഹാരാഷ്ട്രയിലെ മന്‍മാഡ്– സി.എസ്.എം.ടി പഞ്ച്‌വതി എക്സ്പ്രസ് ട്രെയിനില്‍ ആണ് ആദ്യമായി എടിഎം സ്ഥാപിച്ചത്.
ട്രെയിനിലെ കംപാര്‍ട്മെന്‍റിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ ഓടുമ്പോഴുള്ള പ്രകമ്പനം ബാധിക്കാതിരിക്കാന്‍ റബര്‍ പാഡുകളും ബോള്‍ട്ടുകളും ഉപയോഗിച്ച് മെഷീന്‍ ഉറപ്പിച്ചിട്ടുമുണ്ട്.
എടിഎമ്മിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎമ്മാണ് ട്രെയിനില്‍ സ്ഥാപിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട എടിഎം സ്ഥാപിക്കല്‍ വിജയകരമെന്ന് കണ്ടാല്‍ മറ്റു ട്രെയിനുകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
മോഷണം തടയുന്നതിനും മറ്റ് സുരക്ഷകൾ ഉറപ്പാക്കുന്നതിനുമായി
24 മണിക്കൂറും സിസിടിവി വഴി നിരീക്ഷണം ശക്തമാക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി.