web analytics

ഇന്ത്യൻ ദേശീയ പതാകയെ വിമർശിച്ചു; ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി

കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രി ബംഗ്ലാദേശ് പൗരന്മാരെ ചികിത്സിക്കില്ലെന്ന് ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നെത്തുന്ന ബംഗ്ലാദേശികളോട് ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കരുതെന്ന് ജെ.എന്‍ റായ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശമാണ്. Private hospital in Kolkata won’t treat Bangladeshi nationals

ബംഗ്ലാദേശ് യൂണിവേഴ്‌സിറ്റി ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്‌നോളജി, ധാക്ക യൂണിവേഴ്‌സിറ്റി, നൊഖാലി സയൻസ് ആന്റ് ടെക്‌നോളജി യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികൾ ഇന്ത്യൻ പതാകയിൽ ചവിട്ടി നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈ സർവകലാശാലകളുടെ കവാടത്തിൽ ഇന്ത്യൻ പതാക പെയിന്റ് ചെയ്ത് ഒട്ടിച്ചുവെയ്ക്കുകയും, പിന്നീട് വിദ്യാർത്ഥികൾ അതിൽ ചവിട്ടി നടന്നതുമാണ് സംഭവിച്ചത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതും, ഇന്ത്യന്‍ പതാകയെ അപമാനിച്ചതും സംബന്ധിച്ച് പ്രതിഷേധിച്ചാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ആശുപത്രി അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

“ത്രിവര്‍ണ പതാകയെ അപമാനിക്കുന്നവരെ ഞങ്ങള്‍ ചികിത്സിക്കാനാവില്ല. ഇന്ത്യ തന്നെയാണ് സ്വാതന്ത്ര്യം നേടിക്കൊടുത്തത്, പക്ഷേ ഇന്ന് അവര്‍ ഇന്ത്യാ വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിരിക്കുന്നു. മറ്റ് ആശുപത്രികളും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ജെ എന്‍ റായ് ആശുപത്രിയുടെ ഡയറക്ടര്‍ സുബ്രാന്‍ഷു ബക്ത പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img