സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്; അപകടം കൊച്ചിയിൽ

കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.(Private bus collides with Taurus lorry in kochi; passenger died)

പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബസ്. ഈ സമയം സീപോർട്ട് റോഡിലെ വള്ളത്തോൾ ജംക്‌ഷനിൽ വച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസ് ലോറിക്കു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തുള്ള കടയോടു ചേർന്ന് ഇടിച്ചാണ് നിന്നത്.

അപകടം നടന്നത് രാവിലെയായതിനാൽ തന്നെ വിദ്യാർത്ഥികളും ജോലിക്കാരും ഉൾപ്പെടെ നിരവധി പേർ യാത്ര ചെയ്തിരുന്നു. പരിക്കേറ്റ വിദ്യാർഥികൾ അടക്കമുള്ളവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ മരിച്ച സ്ത്രീയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img