web analytics

കളമശ്ശേരിയിൽ സ്വകാര്യ ബസും സി.എൻ.ജി. ടാങ്കറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്കേറ്റു

കളമശ്ശേരിയിൽസി.എൻ.ജി. ടാങ്കറും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ കളമശ്ശേരി പ്രീമിയർ ജങ്ഷനിൽവെച്ചാണ് അപകടം ഉണ്ടായത്. (Private bus and CNG in Kalamassery. Collision with tanker accident)

തിരക്കേറിയ സ്ഥലമാണ് പ്രീമിയർ ജങ്ഷൻ. അപകടത്തിന് പിന്നാലെ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും ​ഗതാ​ഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങളിലേയും ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരുടേയും പരിക്ക് ​ഗുരുതരമല്ല.

ALSO READ:

ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു; ഇന്നവർ കേരളത്തിൽ രണ്ട് ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള തിരക്കിലാണ്

ഒരു കാലത്ത് കൂടങ്കുളം ആണവ നിലയ പദ്ധതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത പാര്‍ട്ടിയാണ് സിപിഎം. Discussions to set up a nuclear power plant in Kerala are reported to be vigorous

ഇപ്പോള്‍ സിപിഎം മുഖ്യകക്ഷിയായ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ ആണവ വൈദ്യുതനിലയം സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ ഊർജ്ജിതമെന്ന് റിപ്പോർട്ട്.

ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും എന്നതിനാലാണ് കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാൻ ആണവ നിലയം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നത്.

കേരളത്തിലെ ആണവ വൈ​ദ്യുതനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ പതിനഞ്ചിന് മുംബൈയിലായിരുന്നു കേരളത്തിലെ ആണവനിലയം സംബന്ധിച്ച ആദ്യഘട്ട ചർച്ച. ന്യൂക്ലിയർ പവർ കോർപറേഷനുമായി കെഎസ്ഇബി ചെയർമാനും സംഘവുമാണ് ചർച്ച നടത്തിയത്. ബിജു പ്രഭാകറും രണ്ട് ഡയറക്ടർമാരുമാണു മുംബൈയിൽ ആദ്യഘട്ട ചർച്ച നടത്തിയത്.

രണ്ടാം ഘട്ടത്തിൽ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡിന്റെ (ഭാവിനി) ചെയർമാനുമായി സംസ്ഥാന ഊർജവകുപ്പിന്റെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി ചർച്ച നടത്തും. കൽപാക്കം ആണവ പദ്ധതി നടപ്പാക്കുന്നത് ന്യൂക്ലിയർ പവർ കോർപറേഷനു കീഴിലുള്ള ഭാവിനിയാണ്. നാളെയാണ് അഡീഷനൽ ചീഫ് സെക്രട്ടറിയും ഭാവിനി ചെയർമാനുമായുള്ള വീഡിയോ കോൺഫറൻസ്.

രണ്ട് ആണവ വൈദ്യുത പദ്ധതികളാണ് സംസ്ഥാന ഊർജ്ജവകുപ്പിന്റെയും കെഎസ്ഇബിയുടെയും മുന്നിലുള്ളത്. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നു ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു.

220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. 7000 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. പദ്ധതിയുടെ 60% തുക കേന്ദ്രം ഗ്രാന്റായി നൽകണമെന്ന ആവശ്യം ചർച്ചയിൽ കെഎസ്ഇബി മുന്നോട്ടുവച്ചു.

സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയിൽ നിന്നോ ഉടൻ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയർ കോർപറേഷനുമായി ചർച്ച ചെയ്തിരുന്നു. ടെൻഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാൽ, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത്.

സംസ്ഥാനത്തെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിത ഉൽപാദന ശേഷി 3200 മെഗാവാട്ടാണെങ്കിലും പരമാവധി 1800 മെഗാവാട്ട് ആണ് ഉൽപാദനം. 2030ൽ കേരളത്തിന്റെ ഊർജ ആവശ്യങ്ങൾക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കേണ്ടി വരുമെന്ന കെഎസ്ഇബി റിപ്പോർട്ട് പരിഗണിച്ചാണു നടപടി.

ആണവ വൈദ്യുതപദ്ധതി, തീരദേശത്തു സ്ഥാപിച്ചാൽ 625 ഹെക്ടറും മറ്റു സ്ഥലങ്ങളിലാണെങ്കിൽ 960 ഹെക്ടറും വേണമെന്നാണു ഭാവിനി സിഎംഡി കെ.വി.സുരേഷ്കുമാർ ചീഫ് സെക്രട്ടറിക്കയച്ച കത്തിലെ നിർദേശം.

ഇതിനുപുറമേ, ഉദ്യോഗസ്ഥർക്കായി ടൗൺഷിപ് നിർമിക്കാൻ 5–6 കിലോമീറ്ററിനുള്ളിൽ 125 ഹെക്ടർ കൂടി വേണം. ചെന്നൈ കൽപാക്കത്ത് സ്ഥാപിച്ചതുപോലെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ സ്ഥാപിക്കുന്നതിനാണ് ഇൗ സൗകര്യങ്ങൾ നൽകേണ്ടത്.”

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

ബാറിലെ തർക്കം കലാശിച്ചത് ചോരക്കളിയിൽ; യുവാവ് കുത്തേറ്റു മരിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കാട്ടാക്കടയിൽ രാത്രിയുടെ മറവിൽ ക്രൂരമായ കൊലപാതകം. മദ്യലഹരിയിലുണ്ടായ...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ട് കവർച്ച; സിനിമയെ വെല്ലുന്ന അന്വേഷണത്തിനൊടുവിൽ രണ്ട് പ്രതികൾ കുടുങ്ങി

Kochi: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് സ്വർണവും...

Related Articles

Popular Categories

spot_imgspot_img