web analytics

ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

ന്യൂഡൽഹി: അമേരിക്ക സന്ദർശിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി കാനഡയിലെത്തിയ നരേന്ദ്ര മോദിയോട് അവിടുത്തെ സന്ദർശനത്തിനുശേഷം യുഎസിലേക്കു വരാനായിരുന്നു ട്രംപ് ക്ഷണിച്ചത്.

രണ്ടുപേരും 35 മിനിറ്റ് നേരം ടെലിഫോണിലൂടെ സംസാരിച്ചിരുന്നു. ഈ ഫോൺ കോളിലായിരുന്നു യുഎസ് സന്ദർശിക്കാൻ ട്രംപ് മോദിയെ ക്ഷണിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. എന്നാൽ ക്ഷണം നിരസിച്ച മോദി ക്രൊയേഷ്യയ്ക്കു തിരിച്ചു.

എന്നാൽ കാനഡയിൽനിന്ന് ക്രൊയേഷ്യയിലേക്കുള്ള യാത്ര മോദി നേരത്തേ തീരുമാനിച്ചതായിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ക്ഷണം അദ്ദേഹം നിരസിച്ചത്.

സമീപഭാവിയിൽത്തന്നെ കൂടിക്കാഴ്ച നടത്താമെന്ന് ഇരു നേതാക്കന്മാരും സമ്മതിച്ചിട്ടുണ്ട്. അതിനിടെ, ക്വാഡ് രാജ്യങ്ങളുടെ അടുത്ത യോഗത്തിൽ പങ്കെടുക്കാനായി മോദി ട്രംപിനെ ഇന്ത്യയിലേക്കു ക്ഷണിച്ചു.

എന്നാൽ ക്ഷണം സ്വീകരിച്ച ട്രംപ് ഇന്ത്യയിലെത്താൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നു പറഞ്ഞെന്നും മിസ്രി കൂട്ടിച്ചേർത്തു.

ടെലിഫോൺ സംഭാഷണത്തിൽ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചു പറഞ്ഞ മോദി, വെടിനിർത്തലിൽ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കില്ലെന്നും ട്രംപിനെ അറിയിച്ചിട്ടുണ്ട്.

READ MORE: ശശി തരൂര്‍ നിലമ്പൂരില്‍ വന്നില്ലെന്നല്ല, അടുപ്പിച്ചില്ല; പടി അടച്ച് പിണ്ഡം വച്ചെന്ന് സോഷ്യൽ മീഡിയ

തീവ്രവാദത്തോടു സന്ധിയില്ലെന്നും പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും മോദി ട്രംപിനോടു പറഞ്ഞു.

ഏപ്രിൽ 22ലെ പഹൽഗാം ആക്രമണത്തിനു പിന്നാലെയും രണ്ടുനേതാക്കളും സംസാരിച്ചിരുന്നു. ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും ട്രംപ് അന്ന് നൽകിയിരുന്നു. അതിനുശേഷം ആദ്യമായാണ് ഇരുനേതാക്കൾ തമ്മിൽ സംസാരിക്കുന്നത്.

മസ്കിന് അന്ത്യശാസനവുമായി ട്രംപ്; ‘ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’

ബജറ്റ് ബില്ലിന് എതിർത്ത് വോട്ട് ചെയ്യാൻ ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്.

സർക്കാറിന്റെ നികുതി ഇളവുകൾ റദ്ദാക്കുന്ന, കോസ്റ്റ് ബിൽ പിന്തുണയ്ക്കുന്ന, റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് മസ്ക് സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

മസ്കിന്റെ സ്ഥാപനങ്ങൾക്ക് അമേരിക്കൻ സർക്കാർ നൽകുന്ന സബ്സിഡി റദ്ദാക്കുമെന്ന് നേരത്തെ ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു.

ട്രംപ് വൺ ബിഗ് ബ്യൂട്ടിഫുൾ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്‌ക് വിമർശിക്കുകയും വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിളിക്കുകയും ചെയ്തതിനു പിന്നാലേയായിരുന്നു ഇത്.

ഈ ആഴ്ചയാണ് ഇരുവരും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഉറ്റസുഹൃത്തും ടീമിലെ പ്രധാനിയുമായ മസ്കുമായി കഴിഞ്ഞ ദിവസമാണ് ട്രംപ് ഉടക്കിപ്പിരിഞ്ഞത്. മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി ഡൊണാൾഡ് ട്രംപും സമ്മതിച്ചു.

‘ആ വട്ടനോട് സംസാരിക്കാൻ താൽപ്പര്യമില്ല’; അഭ്യൂഹം തള്ളി ട്രംപ്

വാഷിംഗ്ടൺ: ട്രംപ്- മസ്‌ക് വാക്പോര് കടുക്കുന്നതിനിടെ ഇരുവരും തമ്മിൽ ഫോണിൽ സംസാരിക്കുമെന്ന അഭ്യൂഹം തള്ളി വൈറ്റ്ഹൗസ്.

ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഫോണിലൂടെ പരിഹാസ രൂപേണയായിരുന്നു ട്രംപിൻ്റെ മറുപടിയെന്നു എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

‘നിങ്ങൾ ഉദ്ദേശിക്കുന്നത് ആ വട്ട് പിടിച്ച ആളെയാണോ?’ എന്ന് പ്രസിഡന്റ് ട്രംപ് ചോദിച്ചു എന്നാണ് റിപ്പോർട്ട്. മസ്കിനോട് സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപ്പര്യമില്ലെന്ന് ട്രംപ് പറഞ്ഞതായും റിപ്പോർ‌ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

READ MORE: മരിച്ചെന്ന് സ്ഥിരീകരിച്ചത് ഡോക്ടർ; സംസ്‌കാര ചടങ്ങുകൾക്കിടെ എഴുന്നേറ്റിരുന്ന് 64 കാരൻ; ഞെട്ടൽ മാറാതെ ബന്ധുക്കൾ

ഇലോൺ മസ്‌ക് തന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നും എന്നാൽ മസ്‌കുമായി സംസാരിക്കാൻ താൻ തയ്യാറല്ലെന്നുമാണ് ഡൊണാൾഡ് ട്രംപ് പറയുന്നത്. ‌മസ്കുമായി ബന്ധപ്പെട്ട പരസ്യമായ ഏറ്റുമുട്ടലിൽ സവിശേഷമായ ആശങ്കയില്ലെന്നും ട്രംപ് വ്യക്തമാക്കി.

അതിനിടെ ഇലോൺ മസ്‌ക് പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമമായ എക്‌സിൽ മസ്‌ക് പ്രത്യേക അഭിപ്രായസർവേയ്ക്ക് തുടക്കം കുറിച്ചു.

റിപ്പബ്ലിക്കൻസും ഡെമോക്രറ്റുകളും അല്ലാത്ത, എൺപത് ശതമാനം വരുന്ന ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ സമയമായില്ലേ എന്ന ചോദ്യമാണ് സർവേയ്‌ക്കൊപ്പം ഇലോൺ മസ്‌ക് ഉന്നയിച്ചത്.

യു.എസ് പ്രസിഡൻ്റുമായുള്ള ബന്ധം വഷളായതിന് പിന്നാലെ ഗുരുതര ആരോപണങ്ങൾ മസ്‌ക് ട്രംപിനെതിരെ ഉന്നയിച്ചിരുന്നു.

യു.എസ് പ്രസിഡ‍ൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് ഏക്സ് പോസ്റ്റിലൂടെ മസ്ക് ആവശ്യപ്പെട്ടത്.

ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ​ഗൗരവമായ ആരോപണവും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്ക് പറഞ്ഞു.

എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതുകൊണ്ടാണെന്നും മസ്ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരുമെന്നും എക്സ് പോസ്റ്റിൽ മസ്ക് പറയുന്നു.

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്ക് ഭീഷണി മുഴക്കിയിട്ടുണ്ട്.

‘വലിയ ബോംബ് ഇടേണ്ട സമയമായി, യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്.

ഫയൽ പരസ്യമാക്കാത്തതിന്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!’ എന്നായിരുന്നു മസ്കിൻ്റെ എക്സ് പോസ്റ്റ്.

എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്സ് പോസ്റ്റിൽ ‘ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക എന്നുംസത്യം പുറത്തുവരും’ എന്നും മസ്ക് കുറിച്ചു.

ENGLISH SUMMARY:

Prime Minister Narendra Modi has declined an invitation from former U.S. President Donald Trump to visit the United States. The invitation was extended during Modi’s visit to Canada for the G7 Summit, where Trump requested him to travel to the U.S. following the summit.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം

വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവം തിരുവനന്തപുരം: കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ കൂടുതൽ...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു,

ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലര്‍ അടിച്ചു, ‘സൈക്കോ യുവദമ്പതികള്‍’ അറസ്റ്റിൽ പത്തനംതിട്ട: പത്തനംതിട്ട ചരൽക്കുന്നിൽ ഹണി...

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ

മണ്‍സൂണ്‍ പിന്മാറുന്നു; വ്യാഴാഴ്ച വരെ മിന്നലോട് കൂടിയ മഴ തിരുവനന്തപുരം: രാജ്യത്ത് തെക്കുപടിഞ്ഞാറൻ...

Related Articles

Popular Categories

spot_imgspot_img