web analytics

യുകെയിൽ ആവുന്നത്ര നഴ്സുമാരെ കൊല്ലാന്‍ പ്രഷര്‍ കുക്കര്‍ ബോംബ്..! ലീഡ്‌സ് ആശുപത്രിയിൽ പിടികൂടിയ അക്രമിക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ:

യുകെയിൽ നഴ്സുമാരെ കൊല്ലാന്‍ പ്രഷര്‍ കുക്കര്‍ സ്‌ഫോടന ശ്രമം നടത്തിയ യുവാവിന് 37 വർഷം ജയിൽ ശിക്ഷ. 2023 ജനുവരിയില്‍ ആയിരുന്നു സംഭവം. 2013ല്‍ ബോസ്റ്റണ്‍ മാരത്തണില്‍ പൊട്ടിത്തെറിച്ചതിനു സമാനമായ രീതിയിലുള്ള, വീട്ടില്‍ തയ്യാറാക്കിയ പ്രഷര്‍കുക്കര്‍ ബോംബുമായായിരുന്നു മുഹമ്മദ് ഫറൂഖ് എന്നയാള്‍ ആശുപത്രിയിലെത്തിയത്.

ലീഡ്‌സിലെ സെയിന്റ് ജെയിംസ് ഹോസ്പിറ്റലിലായിരുന്നു അക്രമി ബോംബുമായി എത്തിയത്. ബോസ്റ്റണില്‍ പൊട്ടിത്തെറിച്ചതിന്റെ ഇരട്ടി സ്‌ഫോടക ശേഷിയുള്ളതായിരുന്നു ഈ ബോംബ്.
എന്നാൽ, അക്രമിയോട് സ്നേഹപൂര്‍വ്വം സംസാരിച്ച നാഥന്‍ ന്യൂബൈ എന്ന രോഗിയുടെ സന്ദര്‍ഭോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കുകയായിരുന്നു.

സ്‌ഫോടനം ഒഴിവാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഇദ്ദേഹത്തിന്റെ പെരുമാറ്റത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഷെഫീല്‍ഡ് ക്രൗണ്‍ കോടതിയിലെ ജസ്റ്റിസ് ചീമ ഗ്രബ്ബ് വിധി പ്രസ്താവിച്ചത്.

നോര്‍ത്ത് യോര്‍ക്ക്ഷയറിലെ അമേരിക്കന്‍ സൈനിക ആസ്ഥാനത്തേക്കായിരുന്നു ആദ്യം ആക്രമിക്കണമെന്ന ലക്ഷ്യവുമായി പോയതെന്ന് മുഹമ്മദ് ഫറൂഖ് കോടതിയില്‍ പറഞ്ഞു.എന്നാല്‍, സുരക്ഷാ സംവിധാനങ്ങള്‍ വെട്ടിച്ച് അകത്ത് കടക്കാന്‍ കഴിയാഞ്ഞതോടെ തന്റെ പ്ലാന്‍ ബി ആയ ആശുപത്രി ആക്രമണത്തിന് മുതിരുകയായിരുന്നു ഇയാള്‍.

സ്ത്രീധന പ്രശ്നത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം; പ്രതികൾക്ക് ജീവപര്യന്തം

ചെന്നൈ: സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും, അമ്മയും ഉൾപ്പെടെ നാലുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. അരിയല്ലൂർ മഹിളാ കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.

അരിയല്ലൂർ ഗ്രാമത്തിലെ രാജേന്ദ്രന്റെയും, ആണ്ടാളിന്റെയും മകൾ കനകവല്ലിയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. സംഭവത്തിൽ കനകവല്ലിയുടെ ഭർത്താവ് സെന്തിൽ കുമാരവേൽ, അമ്മ കലാവതി ഉൾപ്പെടെ നാലുപേർക്കാണ് ജീവപര്യന്തം.

2018-ലാണ് ഇവർ വിവാഹിതരായത്. അന്ന് 25 പവൻ സ്വർണാഭരണങ്ങളാണ് കനകവല്ലിയുടെ കുടുംബം സ്ത്രീധനമായി നൽകിയത്. പക്ഷെ വിവാഹം കഴിഞ്ഞ് നാളുകൾക്കകം തന്നെ സ്ത്രീധനത്തെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു.

നിലവിലെ സ്ത്രീധനത്തുക കൂടാതെ പത്തു പവൻ സ്വർണവും, മകന് ഇരുചക്ര വാഹനവും ആവശ്യപ്പെട്ട് ഭർതൃമാതാവായ കലാവതി യുവതിയുടെമേൽ നിരന്തരം സമ്മർദം ചെലുത്തുകയായിരുന്നു.

ഭർതൃ വീട്ടുകാർ ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കനകവല്ലിയുടെ മാതാപിതാക്കൾക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കനകവല്ലി ഭർതൃവീട്ടിൽ നിരന്തര പീഡനത്തിനിരയായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.

ഇത്തരം പ്രശ്നങ്ങൾ നടക്കുന്നതിനിടയിൽ കനകവല്ലിയുടെ അച്ഛൻ ഹൃദയാഘാതംമൂലം മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു കനകവല്ലിയുടെ ആത്മഹത്യ. സംഭവത്തെ തുടർന്ന് കനകവല്ലിയുടെ കുടുംബം നൽകിയ പരാതി അടിസ്ഥാനമാക്കി കേസെടുത്ത പോലീസ് ഭർത്താവ് സെന്തിൽ, അമ്മ കലാവതിയടക്കം നാലുപേർക്കെതിരെ കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് വിധി വന്നിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img