സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ എച്ച്എസ് പ്രണോയിയും പ്രിയാന്‍ഷു രജാവതും സെമിയില്‍. ഇന്തോനേഷ്യന്‍ താരം അന്റണി ജിന്റിങിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് എച്ച് എസ് പ്രണോയി സെമിയിലേക്ക് മുന്നേറിയത്. ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചായിരുന്നു പ്രിയാന്‍ഷു രജാവതിന്റെ മുന്നേറ്റം. നാളെ നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടും. ഇതോടെ എച്ച് എസ് പ്രണോയിയോ പ്രിയാന്‍ഷു രജാവതോ ഒരാള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ കളിക്കുമെന്ന് ഉറപ്പായി.
ലോക രണ്ടാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചാണ് പ്രണോയ് സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ തുടക്കം മുതലെ പ്രണോയിയുടെ മുന്നേറ്റമായിരുന്നു കണ്ടത്. എന്നാല്‍ ആദ്യ ?ഗെയിമിലെ വിജയം ആന്റണി ജിന്റിങ് സ്വന്തമാക്കി. പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ പ്രണോയ് അടുത്ത രണ്ട് ?ഗെയിമും ജയിച്ച് മത്സരം സ്വന്തമാക്കി. സ്‌കോര്‍ 16-21, 21-17, 21-14. ഈ സീസണില്‍ പ്രണോയിയുടെ മൂന്നാം സെമിയാണിത്. മുമ്പ് മലേഷ്യ മാസ്റ്റേഴ്‌സിലും ഇന്‍ഡോനേഷ്യന്‍ ഓപ്പണിലും പ്രണോയി സെമിയില്‍ എത്തിയിരുന്നു. മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ കിരീടം നേടിയപ്പോള്‍ ഇന്‍ഡോനേഷ്യന്‍ ഓപ്പണില്‍ സെമിയില്‍ ഇന്ത്യന്‍ താരം പുറത്തായി.
പ്രിയാന്‍ഷു രജാവതിന് വെറും 30 മിനിറ്റ് മാത്രമാണ് കിഡംബി ശ്രീകാന്തിനെ തോല്‍പ്പിക്കാന്‍ വേണ്ടിവന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് ശ്രീകാന്ത്. സ്‌കോര്‍ 21-8, 21-13. സീസണില്‍ ആദ്യ 20 റാങ്കിലുള്ള താരത്തെ ഇത് മൂന്നാം തവണയാണ് പ്രിയാന്‍ഷു തോല്‍പ്പിക്കുന്നത്. 21കാരനായ പ്രിയാന്‍ഷു സീസണില്‍ ഓര്‍ലിയന്‍സ് മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ഓര്‍ലിന്‍സ് മാസ്റ്റേഴ്‌സ് കിരീടമായിരുന്നു അത്. സെമിയില്‍ ഇരു താരങ്ങളും ഏറ്റുമുട്ടുമ്പോള്‍ വിജയിക്കുന്ന താരം കലാശപ്പോരില്‍ കപ്പുയര്‍ത്തുന്നതാണ് ഇന്ത്യന്‍ കായിക പ്രേമികളുടെ ആഗ്രഹം.