ന്യൂഡല്‍ഹി: ലോകകപ്പുകള്‍ ജയിച്ച ടീമായിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കാഴ്ചപരിമതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അജയ് കുമാര്‍ റെഡ്ഡി. കാഴ്ച പരിമിതര്‍ക്കായുള്ള ലോക ഗെയിംസ് ഓഗസ്റ്റ് 18 ന് ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ നായകന്റെ ആരോപണം. ലോകകപ്പ് ജയിച്ച ടീമായിട്ടും സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ലോക ഗെയിംസില്‍ സ്വര്‍ണ്ണം നേടാനാണ് ഇന്ത്യന്‍ ടീമിന്റെ ശ്രമം. രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്താനാണ് ഇന്ത്യന്‍ ടീം ശ്രമിക്കുന്നത്. കളിക്കുന്നതിന് സാമ്പത്തികവും മറ്റ് സൗകര്യങ്ങളും ആവശ്യമാണ്. ഇന്ത്യന്‍ ടീമില്‍ താന്‍ സന്തോഷവാനാണ്. അവര്‍ എല്ലാം നന്നായി ചെയ്യുന്നു. കുറച്ചുകാലത്തേയ്ക്ക് ഇന്‍ഡൂസ് ലാന്‍ഡ് ബാങ്ക് ഇന്ത്യയ്ക്ക് സാമ്പത്തികം നല്‍കുന്നു. അവരുടെ കരാര്‍ അവസാനിച്ചാല്‍ എന്ത് ചെയ്യുമെന്നും ഇന്ത്യന്‍ നായകന്‍ അജയ് കുമാര്‍ റെഡ്ഡി ചോദിക്കുന്നു.
ഓഗസ്റ്റ് 18 മുതല്‍ 27 വരെയാണ് കാഴ്ച പരിമിതര്‍ക്കായുള്ള ലോക ഗെയിംസ് ലണ്ടനില്‍ നടക്കുക. ക്രിക്കറ്റ് കൂടാതെ ചെസ്സ്, അമ്പെയ്ത്ത്, ഫുട്‌ബോള്‍, ജൂഡോ, ടെന്നിസ്, പവര്‍ലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളും ഉണ്ട്. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് ഗെയിംസ് നടക്കുന്നത്. ഓ?ഗസ്റ്റ് 17 ന് ഇന്ത്യയുടെ പുരുഷ ടീമുകള്‍ ലണ്ടനിലെത്തും. ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ ടീം സ്വാതന്ത്ര ദിനം ആഘോഷിക്കും. തുടര്‍ന്ന് പരിശീലന മത്സരങ്ങളും കളിക്കും.
വനിത ടീമുകള്‍ ഓഗസ്റ്റ് 17 ന് മാത്രമാണ് ലണ്ടനിലെത്തുക. ഇരു ടീമുകള്‍ക്കും ഓഗസ്റ്റ് 20 നാണ് ആദ്യ മത്സരം. ഇന്ത്യന്‍ പുരുഷ ടീമിന് ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനാണ് എതിരാളികള്‍. വനിത ടീമിന്റെ ആദ്യ എതിരാളികള്‍ ഓസ്‌ട്രേലിയയാണ്.