കൊല്ലം: കുണ്ടറയിൽ ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം നടന്നതായി സംശയം. റെയിൽ പാളത്തിന് കുറുകെ പോസ്റ്റ് ഇട്ടിരിക്കുന്നത് കണ്ടതാണ് അട്ടിമറി സാധ്യതയുണ്ടായെന്ന നിഗമനത്തിലേക്ക് എത്താൻ കാരണമായത്. രാത്രി രണ്ട് മണിയ്ക്കായിരുന്നു സംഭവം.
ഉടൻ തന്നെ എഴുകോൺ പൊലീസെത്തി ട്രാക്കിൽ നിന്നും പോസ്റ്റ് എടുത്ത് മാറ്റി. സംഭവത്തിൽ പുനലൂർ റെയിൽവെ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലരുവി ട്രെയിൻ കടന്നുപോകുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.