web analytics

ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് ദക്ഷിണാഫ്രിക്കയിൽ പിടിയിൽ; മുഹമ്മദ് ഗൗസ് നിയാസി ഇന്ത്യ തെരയുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനൽ

ന്യൂഡൽഹി: ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ ക്രിമിനൽ ദക്ഷിണാഫ്രിക്കയിൽ ദേശീയ അന്വേഷണ ഏജൻസി പിടിയിൽ. മുഹമ്മദ് ഗൗസ് നയാസിനെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ പ്രതിയാണ് ഇയാൾ.

2016 ൽ ബാംഗ്ലൂരിൽ ആർഎസ്എസ് നേതാവ് രുദ്രേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രമുഖ നേതാവായ മുഹമ്മദ് ഗൗസ് നിയാസി. ആർ.എസ്.എസിൻ്റെ ശിവാജിനഗർ ശാഖയുടെ മണ്ഡലം പ്രസിഡൻ്റും ബിജെപി ശിവാജിനഗർ സെക്രട്ടറിയുമായിരുന്നു 35 കാരനായ രുദ്രേഷ്. സംഭവശേഷം രക്ഷപ്പെട്ട നയാസി വിദേശത്ത് പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു.

ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പിടിയിലായ നയാസിയുമായി എൻഐഎ സംഘം ഉടൻ ഇന്ത്യയിലേക്ക് തിരിക്കും. നിർണായക നടപടിയാണ് എൻഐഎ സ്വീകരിച്ചിരിക്കുന്നത്. നയാസിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കർണാടകയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും പിഎഫ്ഐ മൊഡ്യൂളുകൾ നടത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img