ലിയോ പതിനാലാമൻ പേപ്പൽ കൊട്ടാരത്തിലേക്ക് മാറിയേക്കും

വത്തിക്കാൻ: പോപ്പ് ലിയോ പതിനാലാമൻ മാർപാപ്പമാർ സ്ഥിരമായി താമസിക്കുന്ന അപ്പോസ്ഥലിക് കൊട്ടാരത്തിൽ തന്നെ താമസിക്കാൻ സാധ്യത. സുരക്ഷാ കാരണങ്ങളാൽ ഫ്രാൻസിസ് മാർപ്പാപ്പ താമസിച്ചിരുന്ന കാസ സാന്റ മാർത്ത ഗസ്റ്റ് ഹൗസിലേക്ക് മാറുന്നില്ല എന്നാണ് വത്തിക്കാനിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

12 വർഷക്കാലം പോപ്പ് ഫ്രാൻസിസ് താമസിച്ചിരുന്നത് ഈ സാധാരണ വീട്ടിലായിരുന്നു. പരമ്പരാഗതമായി മാർപാപ്പമാർ താമസിച്ചിരുന്ന കൊട്ടാരത്തിൽ തന്നെ തുടരാനാണ് പുതിയ പോപ്പിന്റേയും തീരുമാനമെന്ന് കാതലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ദരിദ്രരുടെ പ്രതിനിധിയായി സ്വയം കൽപിച്ചിരുന്ന ഫ്രാൻസിസ് മാർപാപ്പ പേപ്പൽ കൊട്ടാരം വേണ്ടെന്ന് വെക്കുകയായിരുന്നു. സുഖസൗകര്യങ്ങൾ ത്യജിച്ച് വത്തിക്കാൻ ഗസ്റ്റ്ഹൗസിൽ എളിമയുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

എന്നാൽ ലിയോ പതിനാലമൻ മാർപാപ്പമാരുടെ കൊട്ടാരമായ അപ്പോസ്‌തോലിക കൊട്ടാരത്തിലേക്ക് മാറുന്നതിന്റെ മുന്നോടിയായി അവിടെ അത്യാവശ്യം മിനുക്ക് പണികൾ നടത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.

പേപ്പൽ കൊട്ടാരം എന്നും അറിയപ്പെടുന്ന അപ്പോസ്‌തോലിക കൊട്ടാരം പോപ്പിന്റെ പരമ്പരാഗത വസതിയായാണ് കണക്കാക്കപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം നിർമ്മിച്ചത്. ഉയർന്ന നവോത്ഥാന ശൈലിയിൽ വാസ്തുശിൽപിയായ ഡൊണാറ്റോ ബ്രമാന്റേയാണ് ഈ കൊട്ടാരത്തിന്റെ ശിൽപി.

പതിനേഴാം നൂറ്റാണ്ടിലാണ് ഇത് പോപ്പുമാരുടെ ഔദ്യോഗിക വസതിയായി മാറുന്നത്. കൊട്ടാരത്തിൽ പോപ്പിന്റെ നിരവധി ഓഫീസുകൾ, മ്യൂസിയങ്ങൾ, വത്തിക്കാൻ ലൈബ്രറി. പ്രശസ്തമായ സിസ്റ്റെൻ ചാപ്പൽ എന്നിവ കൊട്ടാരത്തിന്റെ ഭാഗമാണ്. ഒരു ഡസനിലധികം മുറികൾ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ടെറസ്, റോം നഗരത്തിന്റെ വിശാലമായ കാഴ്ചകൾ എന്നിവയല്ലാം ഈ പെന്റ്ഹൗസ് അപ്പാർട്ട്‌മെന്റിന്റെ പ്രത്യേകതകളാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള എല്ലാ മാർപ്പാപ്പമാരും വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തിലായിരുന്നു താമസം.പക്ഷെ ഫ്രാൻസിസ് മാർപാപ്പ ആ പതിവ് തിരുത്തിയിരുന്നു. കൊട്ടാരം വേണ്ടെന്നുവച്ച് സാന്റ മാർത്തയിലെ ചെറിയ അപ്പാർട്‌മെന്റിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നു. പക്ഷേ സുരക്ഷാ കാരണങ്ങളാൽ ഗസ്റ്റ് ഹൗസിന്റെ രണ്ടാം നില പൂർണമായി ഒഴിപ്പിച്ചിരുന്നു.

സാന്റ മാർത്തയിലെ 201-ാം നമ്പർ സ്യൂട്ട് ആയിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ വസതി. 70 ചതുരശ്ര മീറ്ററാണ് ഈ വീടിന്റെ വിസ്തീർണം. കമ്മ്യൂണിറ്റി ലിവിങ്ങിലെ മറ്റ് താമസക്കാരോട് അടുപ്പം പാലിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പോപ്പിന്റെ ചേമ്പറുകൾക്ക് നിയന്ത്രണങ്ങളും സുരക്ഷാ കാവലും ഉണ്ടായിരുന്നു.

പോപ്പ് ഫ്രാൻസിസിന്റെ മാതൃകകൾ പിന്തുടരുമെന്ന് അവകാശപ്പെടുന്ന ലിയോ പതിനാലാമൻ പേപ്പൽ കൊട്ടാരത്തിലേക്ക് മാറുന്നതു് വിമർശനത്തിനിടയാക്കുമോ എന്ന് സന്ദേഹിക്കുന്നവരുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img