റോം: രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് സമാധാനചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാർപാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.
വത്തിക്കാനിലെത്തിയാണ് അമേരിക്കൻ വൈസ് പ്രസിഡൻ് ജെ ഡി വാൻസ് പോപ്പുമായി കൂടിക്കാഴ്ച്ച നടത്തിയത്.
യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയും അമേരിക്കൻ വൈസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച്ചയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുത്തു.
സംഘർഷ മേഖലകളിൽ മാനുഷിക പരിഗണന വേണമെന്നും മാർപാപ്പ അമേരിക്കൻ വൈസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
രാജ്യാന്തര നിയമങ്ങൾ പാലിക്കണം. ആയുധം കൊണ്ടല്ല, ചർച്ചകളിലൂടെയാകണം രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും മാർപാപ്പ നിർദ്ദേശിച്ചു.
റഷ്യ– യുക്രെയ്ൻ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് വാൻസ്– മാർപാപ്പ കൂടിക്കാഴ്ച നടന്നത്.
തടവുകാരുടെ കൈമാറ്റം എളുപ്പമാക്കുന്നതിനും റഷ്യ കടത്തിക്കൊണ്ടുപോയ യുക്രെയ്ൻ കുട്ടികളെ തിരികെനൽകുന്നതിനുമുള്ള ശ്രമങ്ങൾ വത്തിക്കാൻ്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.