ആലപ്പുഴ: അപകടം ഇല്ലാതെയാക്കാൻ ദേശീയപാത നിര്‍മ്മാണ മേഖലയില്‍ പ്രത്യേക പൂജ. ആലപ്പുഴ അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലാണ് രണ്ടു ദിവസത്തെ പൂജ നടക്കുന്നത്. ചമ്മനാട് നിര്‍മാണ മേഖലയില്‍ പൂജ നടത്താനായി പ്രത്യേക പന്തല്‍ കെട്ടിയിട്ടുണ്ട്. തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജ നടക്കുന്നതെന്നാണ് വിശദീകരണം
ഒന്നേകാല്‍ വര്‍ഷത്തിനിടെ നിര്‍മാണ മേഖലയിലുണ്ടായ വാഹന അപകടങ്ങളില്‍ 25 പേര്‍ മരിച്ചിരുന്നു. നിര്‍മാണ തൊഴിലാളികള്‍ മൂന്ന് പേരും മരിച്ചു. ഇതോടെ തൊഴിലാളികൾ പൂജ നടത്താൻ ആവശ്യപ്പെട്ടെന്നാണ് വിശദീകരണം. ഉയരപ്പാത നിര്‍മാണ മേഖലയില്‍ ആയിരത്തോളം അതിഥി തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
അതേസമയം, കനത്ത മഴയെ തുടർന്ന് തുറവൂർ ദേശീയപാതയിൽ ചന്തിരൂരിൽ പാത ഇടിഞ്ഞു താഴ്ന്നത് വൻ ഗതാഗത കുരുക്കിന് കാരണമായി. ഇന്ന് രാവിലെ ആയിരുന്നു സംഭവം. നാലുവരി പാതയിൽ ചന്തിരൂർ കുമർത്തു പടി ക്ഷേത്രത്തിന് സമീപമാണ് പാത ഇടിഞ്ഞു താഴ്ന്നത്. ചരക്ക് ലോറി സഞ്ചരിച്ചപ്പോൾ പാത ഇടിഞ്ഞു താഴുകയായിരുന്നു.
Read Also: ബൈ നൗ പേ ലേറ്റർ ഫീച്ചറുമായി ഗൂഗിൾ പേ; റിവാർഡും ഓട്ടോ ഫില്ലുമുണ്ട്; വേഗം ഗുഗിൾ പേയിലേക്ക് മാറിക്കോ
Read Also: ഇടനിലക്കാരൻ അല്ല; അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ മുഖ്യ സൂത്രധാരകൻ തന്നെ
Read Also: ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ബോംബ് ഭീഷണി; പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടങ്ങി