തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നൽകി ഡിജിപി. ഇത്തരം പൊലീസുകാരെ സർവീസിൽ നിന്ന് നീക്കാൻ ചെയ്യാൻ നടപടിയെടുക്കുമെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു. പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ കോണ്‍ഫറന്‍സിലാണ് ഡിജിപിയുടെ നിര്‍ദേശം.(policemen who associate with anti social elements will be removed from service)
പോലീസുകാര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തിൽ പറയുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നത് തടയാനായി പ്രചരണം നടത്തണമെന്നും ഡിജിപി അറിയിച്ചു. സ്ത്രികള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയണം. മോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയണം എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ എഡിജിപിമാര്‍ വരെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസമായിരുന്നു ആലപ്പുഴയിലെ ഡിവൈഎസ്പി എം ജി സാബുവും മൂന്ന് പൊലീസുകാരും ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ പങ്കെടുത്തത്. വിവരമറിഞ്ഞ് അങ്കമാലി പൊലീസ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി ബാത്റൂമില്‍ ഒളിക്കുകയായിരുന്നു. സംഭവം സേനക്ക് വലിയ മണക്കേടാണ് ഉണ്ടാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം.
Read Also: കോട്ടയത്ത് ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു
Read Also: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി
Read Also: ഹിജാബോ ബുര്‍ഖയോ ധരിച്ച് വരാൻ പാടില്ലെന്ന് കോളേജ്; ഹൈക്കോടതിയിൽ ഹർജി നൽകി വിദ്യാർത്ഥിനികൾ