web analytics

അശ്ലീല പദങ്ങൾ വേണ്ട, ആവർത്തിച്ചാൽ നടപടി; ആറാട്ടണ്ണന് പാലാരിവട്ടം പോലീസിന്റെ താക്കീത്

കൊച്ചി: യുട്യൂബർ സന്തോഷ് വർക്കിയെ താക്കീത് ചെയ്ത് പാലാരിവട്ടം പൊലീസ്. സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിലാണ് പോലീസ് താക്കീത് ചെയ്തത്. സന്തോഷ് വർക്കിക്കെതിരെ നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പോലീസിലും പരാതി നൽകിയിരുന്നു.(police warns santhosh varkey for making defamatory comments)

ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബാല പരാതി നൽകി. തുടർന്ന് സന്തോഷ് വർക്കിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇത്തരം കാര്യങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീർത്ത് വിട്ടയക്കുകയായിരുന്നു.

മലയാളത്തിലെ ഒരു പ്രമുഖ നടിയെ സിനിമയിൽ ലിപ്‌ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറാട്ടണ്ണന്‍ എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെ സിനിമാ നിരൂപണങ്ങൾക്ക് പുറമേ നടീനടന്മാർക്കെതിരേയുള്ള മോശം പരാമർശങ്ങളും വ്യക്തിഹത്യകളും ചെയ്യുന്നത് പതിവാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img