റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ് എടുത്ത് പൊലീസ്. ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന നടിയുടെ പരാതിയിലാണ് നടപടി. വാർത്താ സംഘം അനുമതിയില്ലാതെ ഫ്‌ലാറ്റിലെത്തി ലൈവ് റിപ്പോർട്ടിംഗ് നടത്തിയെന്നാണ് പരാതി.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. ഇന്ന് പുലർച്ചെ വാർത്താ സംഘം അനുമതിയില്ലാതെ ഫ്‌ലാറ്റിലെത്തി ലൈവ് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. നടിയുടെ മകൾ ഇതിനെ എതിർത്തെങ്കിലും സംഘം റിപ്പോർട്ടിങ് തുടരുകയായിരുന്നുവെന്ന് പറയുന്നു.
അരുൺകുമാർ, റിപ്പോർട്ടറായ അജ്ഞലി, കാമറമാൻ ശ്രീകാന്ത് എന്നവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അനുമതിയില്ലാതെ അതിക്രമിച്ച് കയറൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
English Summary
Police registered a case against reporter channel news team