web analytics

ഇന്ത്യൻ ഓവർസീസ് ബാങ്ക് കൊച്ചി റീജിയണൽ ഓഫീസിൽ ജാതീയ അധിക്ഷേപം; ഡിജിഎമ്മും എജിഎമ്മും പ്രതി

കൊച്ചി: ഇന്ത്യൻ ഓവർസീസ് ബാങ്കിൽ എറണാകുളം റീജിയണൽ ഓഫീസിലെ ജീവനക്കാരനെ മേലുദ്യോഗസ്ഥർ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ഡിജിഎം നിതീഷ് കുമാർ സിൻഹ, എജിഎം കശ്മീർ സിങ് എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജിയണൽ ഓഫീസിലെ ഉദ്യോ​ഗസ്ഥരാണ് ഇവർ. ദളിത് വിഭാഗക്കാരനായ ബാങ്ക് ജീവനക്കാരനെ വർഷങ്ങളായി ഇവർ അധിക്ഷേപിക്കുകയാണെന്നാണ് പരാതി.

ഇക്കഴിഞ്ഞ ഡിസംബറിലാണ് മേലുദ്യോഗസ്ഥർക്കെതിരെ കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരനെതിരെ ആഭ്യന്തര നടപടികൾ എടുത്തതോടെയാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവന്നത്.

ഇതോടെ പരസ്യപ്രതിഷേധവുമായി ബാങ്കിങ് സംഘടനകൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ പരാതിക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് പൊലീസ് കേസെടുത്തതിന് പിന്നാലെ ജനുവരിയിൽ ഇവരെ തിരിച്ചെടുത്തു.

രണ്ട് മേലുദ്യോഗസ്ഥർ കീഴ് ജീവനക്കാരെ ജാതീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് പരാതി. കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ പീഡനം ആരംഭിച്ചെന്നാണ് പരാതി.

വീട്ടിലേക്കുള്ള മരുന്ന് വാങ്ങുക, വീട്ടിലെ മറ്റു അംഗങ്ങളുടെ ബാങ്കിങ് ആവശ്യങ്ങൾ നിറവേറ്റുക, ബാങ്കിൻറെ പരിസരത്തുള്ള ചെടികളിൽ വെള്ളമൊഴിക്കുക തുടങ്ങിയ ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഇയാളെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നുവെന്നും പരാതിയുണ്ട്.

ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ ജാതീയമായി അധിക്ഷേപിച്ചതും മർദിച്ചതെന്നുമാണ് പരാതി. ആഭ്യന്തര അന്വേഷണത്തിലൂടെ ഇൻക്രിമെൻറ് കട്ട് ചെയ്യാനും ഹൈദരാബാദിലേക്ക് ട്രാൻസ്ഫർ ചെയ്യാനും തീരുമാനിച്ചതോടെ ബാങ്കിങ് ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയരുകയും വിവരം പുറത്തുവരുകയും ചെയ്യുന്നത്. ജീവനക്കാരൻറെ ഭാര്യയും ഇതുസംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img