മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ സ്വന്തം കയ്യില്‍ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള പറവ ഫിലിംസ് ഉടമകളെതിരെ വഞ്ചന കേസിലാണ് ഈ കണ്ടെത്തല്‍. Police find that the producers did not take a single rupee from their own pocket for the film ‘Manjummal Boys’
28 കോടി രൂപ പലരും ചേര്‍ന്ന് പറവ ഫിലിംസിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെങ്കിലും, ആകെ സിനിമയ്ക്ക് ചെലവായത് 19 കോടിയുടെ താഴെയാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിനിമ നിർമ്മാണത്തിന്റെ ജി.എസ്.ടിയില്‍ നിന്നാണ് പോലീസ് ഈ വിവരം കണ്ടെത്തിയത്.
സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി രൂപ സിറാജ് ഹമീദ് എന്ന വ്യക്തി നല്‍കി. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നല്‍കാമെന്ന കരാറുണ്ടായിരുന്നു, പക്ഷേ ആ കരാര്‍ പിന്നീട് പാലിച്ചില്ല. ഇതാണ് പിന്നീട് പോലീസ് കേസിന് കാരണമായത്.
ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ തട്ടിപ്പുണ്ടായെന്ന് സിറാജ് ആരോപിച്ചിരുന്നു. ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെ പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധി നേരിട്ടപ്പോള്‍ സുജിത്ത് 11 കോടി രൂപ കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.